Tag: Perinthalmanna Election Case

Kerala, Local

പെരിന്തൽമണ്ണ  തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

Perinthalmanna RadioDate: 08-08-2024പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. എതിർ സ്ഥാനാർത്ഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്കു ലഭിക്കേണ്ടത് ആണെന്നുമാണ് ഹർജിക്കാരന്റെ വാദം.38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നൽകിയ തടസ ഹർജി കോടതി നേരത്തെ തള...
482 ബാലറ്റുകൾ കാണാനില്ല; പെരിന്തൽമണ്ണയിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Local

482 ബാലറ്റുകൾ കാണാനില്ല; പെരിന്തൽമണ്ണയിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Perinthalmanna RadioDate: 31-05-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നിർണായക വഴിത്തിരിവ്. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണ്. സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; തെളിവെടുപ്പിന് അഭിഭാഷക കമ്മിഷൻ
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; തെളിവെടുപ്പിന് അഭിഭാഷക കമ്മിഷൻ

Perinthalmanna RadioDate: 23-05-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നിന്നു ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യുന്ന ഹർജിയിൽ തെളിവെടുപ്പിനു ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. എതിർ സ്ഥാനാർഥിയായ കെ. പി. മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണു ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിക്കുന്നത്. ഇതേ കോടതിയിൽ ജാമ്യക്കേസുകളും പരിഗണിക്കുന്നതിനാൽ സമയക്കുറവുള്ളതു കൊണ്ടാണു കക്ഷികളുടെ സമ്മതത്തോടെ തെളിവെടുപ്പിന് അഡ്വ. കെ.എൻ. അഭിലാഷിനെ കമ്മിഷനായി നിയോഗിച്ചത്.പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു രേഖകൾ കാണാതായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ 10 ദിവസം സാവകാശം തേടിയതു കോടതി അനുവദിച്ചു. അഭിഭാഷക കമ്മിഷനു സാക്ഷികളിൽ നിന്നു തെളിവെടുപ്പു നടത്താൻ ഹൈക്കോടതിയിലെ ഒഴിവുള്ള കോടതി മുറി സജ്ജീകരിക്കാൻ ജുഡീഷ്യൽ റജിസ്ട്രാറോടു നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ കസ്റ്റഡി...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പുകേസ്; സബ് ട്രഷറിയിലെ ചില രേഖകൾകൂടി കോടതിയിലേക്ക്
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പുകേസ്; സബ് ട്രഷറിയിലെ ചില രേഖകൾകൂടി കോടതിയിലേക്ക്

Perinthalmanna RadioDate: 21-05-2023പെരിന്തൽമണ്ണ : തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ചില രേഖകൾകൂടി ഹൈക്കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. വോട്ടർപട്ടികയുടെ പകർപ്പുകളടക്കമുള്ള രേഖകളാണ് ശനിയാഴ്‌ച രാവിലെ കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് വരണാധികാരിയായ പെരിന്തൽമണ്ണ സബ്കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി.മണ്ഡലത്തിലെ 315 പോളിങ് ബൂത്തുകളിൽ ഉപയോഗിച്ച വോട്ടർപട്ടികയുടെ മാർക്ക്ചെയ്ത പകർപ്പുകളും മറ്റു ചില രേഖകളുമുണ്ടെന്നാണു വിവരം. 23-ന് തിരഞ്ഞെടുപ്പുകേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ രേഖകളും എത്തിക്കുന്നത്. 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവെച്ച് ഫലപ്രഖ്യാപനം നടത്തിയതിനെ ചോദ്യംചെയ്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയായ കെ.പി.എം. മുസ്തഫ സമർപ്പിച്ച ഹർജിയാണ് കോടതിയിലുള്ളത്.................................................കൂടുതൽ വാർത്ത...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് രേഖകൾ നഷ്ടമായതിൽ അന്വേഷണം പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് രേഖകൾ നഷ്ടമായതിൽ അന്വേഷണം പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Perinthalmanna RadioDate: 15-03-2023പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകളടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ അന്വേഷണം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു.റിപ്പോർട്ട് നൽകാൻ കമ്മിഷൻ സമയം തേടി. തിരഞ്ഞെടുപ്പ് രേഖകളടങ്ങിയ പെ‍ട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതിയാണ് നിർദേശം നൽകിയത്.പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ എം.എൽ.എ. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടത് സ്വതന്ത്രനായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് പരിഗണിക്കുന്നത്.ഹർജി മാർച്ച് 24-ന് വീണ്ടും പരിഗണിക്കും. നജീബ് 38 വോട്ടുകൾക്കാണ് വിജയിച്ചത്. സാങ്കേതിക കാരണങ്ങളാൽ 340 പോസ്റ്റൽ വോട്ടുകൾ എണ്ണാതെ മാറ്റിവെച്ചുവെന്നും ഇതിൽ മുന്നൂറോളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്തഫ ഹർജി നൽകി...
തപാൽ ബാലറ്റ് കാണാതായ സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയതായി റിപ്പോർട്ട്
Local

തപാൽ ബാലറ്റ് കാണാതായ സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയതായി റിപ്പോർട്ട്

Perinthalmanna RadioDate: 14-03-2023പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി സബ് ട്രഷറിയുടെ സ്‌ട്രോങ് റൂമിൽ നിന്ന് കാണാതായ സംഭവത്തിൽ ടഷറി ഉദ്യോഗസ്ഥരുടെ വീഴ്ച സ്ഥിരീകരിച്ച് ട്രഷറി ജോയിന്റ് ഡയറക്ടർ ജോൺ ജോസഫ് റിപ്പോർട്ട് നൽകി. സബ് ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്. രാജീവ് എന്നിവരുടെ വീഴ്ച സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സംസ്ഥാന ട്രഷറി ഡയറക്ടർ വി. സാജനു കൈമാറി.എന്നാൽ, റിപ്പോർട്ട് തന്റെ മേശപ്പുറത്ത് വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമായതിനാൽ നടപടിയുണ്ടാകുമെന്നും ട്രഷറി ഡയറക്ടർ വി. സാജൻ പറഞ്ഞു. ഇരുവരും സസ്പെൻഷനിലാണ്. നേരത്തെ മധ്യമേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ പി. സുരേഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞിരുന്നു.ഏതാനും ദിവസം മുൻപാണ് ജോൺ ജോസഫ് റിപ്പോർട്ട് നൽകിയത്. രസീത് ഒത്തു നോക്കുന്നതിൽ ...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുത്തു
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുത്തു

Perinthalmanna RadioDate: 07-03-2023മലപ്പുറം: പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പിൽ ബാലറ്റുപെട്ടി കാണാതായ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ മലപ്പുറത്തെത്തി തെളിവെടുത്തു.തിങ്കളാഴ്ചയാണ് രണ്ട് കമ്മിഷൻ അംഗങ്ങൾ മലപ്പുറത്തെത്തിയത്. അന്ന് ചുമതലയിൽ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തിയത്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തിരഞ്ഞെടുപ്പ്‌ കേസുമായി ബന്ധപ്പെട്ട് തപാൽ വോട്ടുകളുടെ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാൻ നോക്കുമ്പോഴാണ് ഒരുപെട്ടിയുടെ കുറവ് കണ്ടെത്തിയത്. അത് പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽനിന്ന് കണ്ടെത്തുകയും ചെയ്തു. ഈ ഓഫീസും കമ്മിഷൻ സന്ദർശിച്ചതായി അറിയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം ചോദിച്ചതും അന്വേഷിക്കാൻ ആവശ്യപ്പെട്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോടാണ്. കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ തെളിവെടുപ്പിനെത്തിയതിന്റെ സാഹചര്യം വ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹർജി; വിശദ വാദത്തിനായി മാർച്ച് 14ലേക്ക് മാറ്റി
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹർജി; വിശദ വാദത്തിനായി മാർച്ച് 14ലേക്ക് മാറ്റി

Perinthalmanna RadioDate: 03-03-2023കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജി വിശദ വാദത്തിനായി മാർച്ച് 14ലേക്ക് മാറ്റി. മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനയിലുള്ളത്.മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300ഓളം വോട്ട് തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹരജിക്കാരന്‍റെ വാദം. 38 വോട്ടിനാണ് നജീബ് കാന്തപുരം വിജയിച്ചത്.കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയി. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്ന് കണ്ടെത്തി.ഇവ പരിശോധിക്കാൻ കക്ഷികൾക്ക് കോടതി അനുമതി നൽകിയിരുന്നു. കോടതിയിൽവെച്ച് നടത്ത...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: ഇടപെടാനില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹർജി പിൻവലിച്ചു
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: ഇടപെടാനില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹർജി പിൻവലിച്ചു

Perinthalmanna RadioDate: 27-02-2023ദില്ലി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎൽഎയുടെ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് നജീബ് കാന്തപുരത്തിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും, ഹാരിസ് ബീരാനും അറിയിച്ചു.ഇതോടെ മണ്ഡലത്തിൽ നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാം .  തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി

Perinthalmanna RadioDate: 23-02-2023മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത്  ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടിക...