പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും
Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പു കേസിൽ നിർണായകമായ ബാലറ്റ്‌പെട്ടി ഇന്ന് ഹൈക്കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടക്കുക. പെട്ടിയുടെ സീൽ പൊളിച്ച് അകത്തുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ പരിശോധിക്കാൻ ഹരജിക്കാർക്കും എതിർകക്ഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അനുവാദമുണ്ട്.രജിസ്ട്രാറുടെ നേതൃത്വത്തിൽ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടുന്ന ബാലറ്റ് ബോക്‌സുകൾ കാണാതായതിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്ക...