ബാലറ്റുകൾ അടങ്ങിയ വോട്ടുപെട്ടി മാറ്റിയ ദിവസത്തെച്ചൊല്ലിയും വിവാദം
Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നശിപ്പിക്കാൻ നിർദേശിച്ച വോട്ടിങ് സാമഗ്രികൾ മലപ്പുറം സഹകരണ ജോയിന്റ് റജിസ്‌ട്രാർ (ജനറൽ) ഓഫിസിലേക്ക് മാറ്റിയത് പെരിന്തൽമണ്ണ സബ് ട്രഷറിയിലെ ഏറെ തിരക്കേറിയ ദിവസം. സ്ട്രോങ് റൂമിന്റെ ചുമതലയുള്ളവരിൽ സബ് ട്രഷറി ഓഫിസർ ഒരു തെളിവെടുപ്പിന്റെ തിരക്കിലും 2 അക്കൗണ്ടന്റുമാരിൽ ഒരാൾ അവധിയിലുമായ ദിവസമാണ് പെട്ടി മാറ്റിയത്. ഇതു മൂലമുണ്ടായ അശ്രദ്ധയാണോ അതോ അട്ടിമറിയുടെ ഭാഗമായി ഇത്തരമൊരു ദിവസം തിരഞ്ഞെടുത്ത് നടത്തിയ ആസൂത്രണമാണോ സംഭവത്തിനു പിന്നിലെന്നാണ് ഇനി അന്വേഷണത്തിൽ വ്യക്തമാകാനുള്ളത്.2022 ഫെബ്രുവരി 10ന് ആണ് പെട്ടി മാറ്റം നടന്നത്. ഹൈക്കോടതി നിർദേശപ്രകാരം കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പും അന്ന് സബ് ട്രഷറിയിലുണ്ടായിരുന്നു. സിഡിഎസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി കൂടിയായിരുന്ന സബ്...










