Tag: Perinthalmanna Election

പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
Local

പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Perinthalmanna RadioDate: 16-01-2023പെരിന്തൽമണ്ണ: ബാലറ്റ് പെട്ടി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടറോടാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗൾ റിപ്പോർട്ട് തേടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും വോട്ടുപെട്ടി മാറിയതെങ്ങനെ എന്നതിൽ വ്യക്തതയില്ലെന്നും പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ പ്രതികരിച്ചു.പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തർക്ക വിഷയമായ സ്പെഷ്യൽ തപാൽ വോട്ടുകളുടെ പെട്ടി. ഇത്  മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാർ ഓഫീസിൽ നിന്നാണ് ഇന്ന് കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാൽ വോട്ടുകളടങ്ങിയ പെട്ടികളിൽ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ്  എംഎൽഎ നജീബ് കാന്തപുരവും ഇടത് സ്ഥാനാർഥി കെപിഎം മുസ്തഫയും ര...
പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി
Other

പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ തപാൽ വോട്ടുപെട്ടി കണ്ടെത്തി

Perinthalmanna RadioDate: 16-01-2023പെരിന്തൽമണ്ണ: നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ വെച്ച സ്പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ ഒന്നാണ് പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്‌; വോട്ടെണ്ണൽ സാമഗ്രികൾ ഇന്ന്‌ ഹൈക്കോടതിയിലേക്ക്‌
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്‌; വോട്ടെണ്ണൽ സാമഗ്രികൾ ഇന്ന്‌ ഹൈക്കോടതിയിലേക്ക്‌

Perinthalmanna RadioDate: 16-01-2023പെരിന്തൽമണ്ണ: നിയസമഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എണ്ണാതെ മാറ്റിവച്ച തപാൽ വോട്ടുകളും ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളും ഇന്ന് രാവിലെ ഹൈക്കോടതിയിലേക്ക്‌ കൊണ്ടു പോകും. എണ്ണാതെ മാറ്റിവച്ചതും അസാധുവായതുമായ പോസ്റ്റൽ ബാലറ്റുകൾ, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകൾ എന്നിവയാണ്‌ കൊണ്ടുപോകുക. തെരഞ്ഞെടുപ്പ്‌ കേസ്‌ ചൊവ്വാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ഇവ ഹൈക്കോടതി നിർദേശപ്രകാരം സബ് കലക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു.  2021 ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത്  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി  കെ പി എം മുസ്തഫ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ നടപടി. കോവിഡിന്റ...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; വോട്ടെടുപ്പ് സാമഗ്രികൾ ഹൈക്കോടതിയിലേക്ക്
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; വോട്ടെടുപ്പ് സാമഗ്രികൾ ഹൈക്കോടതിയിലേക്ക്

Perinthalmanna RadioDate: 14-01-2023പെരിന്തൽമണ്ണ: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ 16-ന് രാവിലെ ഏഴരയോടെ ഹൈക്കോടതിയിലേക്ക് കൊണ്ടു പോകും.പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ഇവ ഹൈക്കോടതി നിർദേശപ്രകാരം വെള്ളിയാഴ്‌ച സബ് കളക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധിച്ചു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാൻ രജിസ്ട്രാർ തിങ്കളാഴ്‌ച നിർദേശം നൽകിയിരുന്നു. മാറ്റിവെച്ചതും അസാധുവായതും തപാൽ ബാലറ്റുകളും മുഴുവനായും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊണ്ടുപോകുക. 17-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്‌ചത്തെ വിവരശേഖരണം. ജൂനിയർ സൂപ്രണ്ട് കെ.പി. സുരേന്ദ്രൻ, ജീവനക്കാരായ അബൂബക്കർ...
പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്ക് തിരിച്ചടി
Kerala, Local

പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്ക് തിരിച്ചടി

Perinthalmanna RadioDate: 11-11-2022പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎക്ക് തിരിച്ചടി. എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ സമർപ്പിച്ച ഹർജി നില നിൽക്കുമെന്ന് ഹൈക്കോടതി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി തള്ളിയ ഹൈക്കോടതി, വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹർജി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് എതിർ സ്ഥാനാർത്ഥി ആയിരുന്ന കെ.പി.എം മുസ്തഫയുടെ ആവശ്യം. ഉത്തരവിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വർഷത്തിലധികം നീണ്ട നടപടി ക്രമങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം വിജയിച്ചത്. ...