വേനൽ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടി അഗ്നിരക്ഷാസേന
Perinthalmanna RadioDate: 10-03-2023പെരിന്തൽമണ്ണ: വേനൽ കടുത്തതോടെ തീപ്പിടിത്തങ്ങൾ പതിവായി. വെള്ളവും കൊണ്ട് അപകട സ്ഥലങ്ങളിൽ ഓടിയെത്തേണ്ട അഗ്നി രക്ഷാസേന പക്ഷേ, വെള്ളം കിട്ടാൻ വഴിയില്ലാതെ വിയർക്കുകയാണ്. പല നിലയങ്ങളിലും വെള്ളം സംഭരിച്ചു വെയ്ക്കാൻ ടാങ്കുകളോ സ്വന്തമായി ജലസ്രോതസ്സുകളോ ഇല്ല. കുളങ്ങളെയും പുഴകളെയും ക്വാറികളെയും സ്വകാര്യ കിണറുകളെയുമാണ് ആശ്രയിക്കുന്നത്. വേനൽ കടുക്കുന്നതോടെ വെള്ളം കുറഞ്ഞാൽ പലയിടത്തും സ്ഥിതി പരുങ്ങലിലാവും. കിലോമീറ്ററുകളോളം അകലെ നിന്നാണ് പല നിലയങ്ങളും വെള്ളം ശേഖരിക്കുന്നത്.ജില്ലയിലെ എട്ട് അഗ്നിരക്ഷാനിലയങ്ങളിൽ മലപ്പുറത്തും പൊന്നാനിയിലും തിരൂരിലും മാത്രമാണ് വെള്ളം ശേഖരിക്കാൻ സ്വന്തമായി സംവിധാനമുള്ളത്.പെരിന്തൽമണ്ണ 50,000 ലിറ്റർ ശേഷിയുള്ള സംഭരണിയുണ്ടെങ്കിലും അത് നിറയ്ക്കാൻ വെള്ളമില്ലാത്ത സ്ഥിതിയിലാണ് പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയം. ജലവിതരണ വകുപ്പിന്റെ കണക്ഷനി...


