പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
Perinthalmanna RadioDate: 02-04-2023പെരിന്തൽമണ്ണ: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്‌ബിയുടെ 3 കോടി 90 ലക്ഷം രൂപ ധന സഹായത്തോടെ പെരിന്തൽമണ്ണ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കേരള സംസ്ഥാന കായികം, വഖഫ്,ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറഹ്മാൻ നിർവഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ നജീബ് കാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സൺ എ നസീറ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ് എം മുഹമ്മദ് ഹനീഫ ഷാൻസി നന്ദകുമാർ കെ ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഹുസൈനാ നാസർ മൻസൂർ നിച്ചയിൽ, മലപ്പുറം ഡിഡിഇ കെ പി രമേഷ് കുമാർ, ഉബൈദുള്ള (എ ഡി വി എച്ച് എസ് ഇ )എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വിദ്യാഗിരണം മിഷൻ ജില്ലാ കോഡിനേറ്റർ എ...


