പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
Perinthalmanna RadioDate: 10-03-2023പെരിന്തൽമണ്ണ: നഗരത്തിന്റെ ചൂടും കാറ്റും മഴയും കൃത്യമായറിയാൻ സംവിധാനമൊരുങ്ങി. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവർത്തനം തുടങ്ങിയത്.വ്യാഴാഴ്ച വൈകീട്ട് 3.15-ന് 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കേന്ദ്രത്തിലെ പരിശോധനയിൽ രേഖപ്പെടുത്തിയത്. താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ആർദ്രത, മഴ തുടങ്ങിയവ അളക്കാനുള്ള ഉപകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ദിവസവും രാവിലെ എട്ടരയോടെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പരിശോധിച്ച് വിവരങ്ങൾ വിശകലനംചെയ്യും. സംസ്ഥാനസർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സർവശിക്ഷ കേരള വഴിയാണ് കേന്ദ്രം സ്ഥാപിച്ചത്. 78,000 രൂപയോളം ചെലവിൽ സ്കൂളിന്റെ കാന്റീന് സമീപത്താണ് കേന്ദ്രം.കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ഉപാധ്യക്ഷ എ. നസീറ നിർവഹിച്ചു. വാർഡംഗം ഹുസൈന നാസർ അധ്യക്ഷതവഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്ര...

