പെരിന്തൽമണ്ണയിലെ വൈദ്യുതി ലോഡ് കുറക്കാൻ പുതിയ സബ്സ്റ്റേഷന് നിർദേശം
Perinthalmanna RadioDate: 05-07-2023പെരിന്തൽമണ്ണ : വൻകിട ഷോപ്പുകളും മാളുകളും ഉയരുന്നതിന് ഇടയിൽ പെരിന്തൽമണ്ണയിൽ വൈദ്യുതി ലോഡ് കുറക്കാൻ സമീപത്തെ പട്ടിക്കാട് പുതിയ സബ് സ്റ്റേഷന് ആലോചന. വൈദ്യുതി മേഖലയിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതി നിധികളുടെയും യോഗം ചേർന്നു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഡിവിഷനിലെ പെരിന്തൽമണ്ണ, പട്ടിക്കാട്, താഴേക്കോട്, പുലാമന്തോൾ സെക്ഷനുകളിൽ നിലവിൽ 95,177 ഉപഭോക്താക്കളാണ്. പട്ടിക്കാട് 110 കെ.വി ലൈൻ കടന്നു പോവുന്ന ഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താനും നടപടികൾ ആരംഭിക്കാനും പ്രാഥമിക ധാരണയായി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. ..........................