ആധാറിൽ കുരുങ്ങി 2.5 ലക്ഷം തൊഴിലുറപ്പുകാർ
Perinthalmanna RadioDate: 02-03-2023മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ആധാർ അധിഷ്ഠിതമായതോടെ ജില്ലയിലെ 2.5 ലക്ഷത്തിലധികം പേർക്ക് ഈ പദ്ധതിയിൽ തൊഴിലെടുക്കാൻ കഴിയാതായി.കേന്ദ്രസർക്കാരിന്റെ പുതിയ നയപ്രകാരം തൊഴിൽ കാർഡും ബാങ്ക് അക്കൗണ്ടും ആധാർകാർഡുമായി ബന്ധിപ്പിച്ചാലേ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കാനാകൂ. ജില്ലയിൽ ആകെ രജിസ്റ്റർചെയ്ത 6,08,279 പേരിൽ 3,49,748 പേർക്കേ ഇതുവരെ ലിങ്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ; ഏകദേശം 42.5 ശതമാനം പേർക്കു മാത്രം. സാങ്കേതിക കാരണങ്ങളാൽ പലർക്കും ഇതിന് കഴിയുന്നില്ല.ജനുവരി 30-ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഫെബ്രുവരി ഒന്നുമുതൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്.) വഴിയാക്കിയത്. ഇതനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പരാണ് പണം നിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ മാത്രമേ തൊഴ...



