പെരിന്തല്‍മണ്ണ നഗരസഭ ഇന്‍ഡോര്‍ മാര്‍ക്കറ്റ് പാതിവഴിയില്‍
Perinthalmanna RadioDate: 30-10-2022പെരിന്തല്‍മണ്ണ: 40 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് മുന്‍കൂര്‍ പണം നല്‍കി മുറികള്‍ ലേലത്തിന് എടുത്തവര്‍ കെട്ടിടം പൂര്‍ത്തിയാവാത്തതിനാല്‍ നിരാശയില്‍. ഒറ്റ വര്‍ഷം കൊണ്ട് കെട്ടിടം പൂര്‍ത്തിയാക്കി സംരംഭം തുടങ്ങാന്‍ സൗകര്യം ചെയ്ത് നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് പ്രവാസികളില്‍ നിന്നടക്കം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുന്‍കൂറായി പണം വാങ്ങിയത്. ഇതിനായി കെട്ടിടത്തിന്റെ രൂപ രേഖ മാത്രം കാണിച്ച് രണ്ടു ദിവസം ലേല നിക്ഷേപ സംഗമവും നടത്തി. 2019 ഫെബ്രുവരി 19 നാണ് മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും എന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ കൂടിയാണ് മുന്‍കൂര്‍ നിക്ഷേപം സ്വീകരിച്ചത്.അതേ സമയം, പണം മുടക്കിയവര്‍ മൂന്നു വര്‍ഷമായി കാത്തിരിക്കുകയാ...