“ഖസാക്കിന്‍റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തില്‍ അവതരിപ്പിക്കും
Perinthalmanna RadioDate: 25-09-2023പെരിന്തല്‍മണ്ണ: മലയാള സാഹിത്യ ലോകത്തില്‍ പുത്തൻ ഭാവഭേദങ്ങള്‍ക്ക് തിരികൊളുത്തിയ ഒ.വി. വിജയന്‍റെ ഐതിഹാസിക നോവല്‍ "ഖസാക്കിന്‍റെ ഇതിഹാസം' ദൃശ്യാവിഷ്കാരത്തില്‍ പെരിന്തല്‍മണ്ണയില്‍ ഒരുക്കുന്നു. പെരിന്തല്‍മണ്ണയിലെ പാലിയേറ്റീവ് കെയറിനും പ്രവര്‍ത്തനങ്ങള്‍ക്കും ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദൃശ്യാവിഷ്കാരം വിജയിപ്പിക്കുന്നതിനായി കലാസാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത നഗരസഭ കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ ചെയര്‍മാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ വത്സൻ, കെ.പി. രമണൻ, ഡോ. മുബാറക് സാനി, പി.ജി. സാഗരൻ, മേലാറ്റൂര്‍ രവിവര്‍മ, എം.കെ. ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ നെച്ചിയില്‍ മൻസൂര്‍ എന്നിവര്‍ പ്രസംഗിച്ചു.മൂന്നുമണിക്...