നഗരസഭയുടെ ആധുനിക ഇൻഡോർ മാർക്കറ്റിന് 30 കോടി രൂപ വായ്‌പയെടുക്കും
Perinthalmanna RadioDate: 06-06-2023പെരിന്തൽമണ്ണ : നഗരസഭയുടെ പ്രധാന നിർമാണ പദ്ധതികളിലൊന്നായ ആധുനിക ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണത്തിനു വഴിതെളിയുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെ.യു.ആർ.ഡി.എഫ്.സി.) നിന്ന് 30 കോടി രൂപ വായ്‌പയെടുക്കാനാണു തീരുമാനം.തിങ്കളാഴ്‌ച അടിയന്തര കൗൺസിൽ യോഗത്തിൽ ഏക അജൻഡ പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെയാണു പാസാക്കിയത്. ഒൻപതു ശതമാനം പലിശ നിരക്കിൽ ലഭിക്കുന്ന വായ്‌പ എട്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. നഗരസഭയുടെ തനതു വരുമാനത്തിൽ നിന്നോ പ്ലാൻഫണ്ടിൽ നിന്നോ തിരിച്ചടവ് നടത്തുന്നതിന് അനുമതിക്കും കരാറിൽ ഏർപ്പെടുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനം ലഭ്യമാക്കുന്നതിനാണ് കൗൺസിൽ യോഗം ചേർന്നത്.വായ്‌പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം നഗരസഭ സന്ദർശിച്ചിരുന്നു. നിർദിഷ്‌ട മാതൃക...






