ആർ.എൻ. മനഴി എൻഡോവ്‌മെന്റ് വിതരണം ചെയ്തു
Perinthalmanna RadioDate: 16-06-2023പെരിന്തൽമണ്ണ : നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ആർ.എൻ. മനഴിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് വിതരണം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. 26 വർഷമായി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതbവിജയം നേടിയവർക്ക് ആദരമായാണ് നഗരസഭ എൻഡോവ്മെന്റ് നൽകുന്നത്. അലങ്കാർ ഓഡിറ്റോറിയത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, ഇ. രാജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, നഗരസഭാ ഉപാധ്യക്ഷ എ. നസീറ, സെക്രട്ടറി ജി. മിത്രൻ, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്...