പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷനെ തിരഞ്ഞെടുത്തു
Perinthalmanna RadioDate: 10-05-2023പെരിന്തൽമണ്ണ: നഗരസഭ ഭരണസമിതി പുതിയ വിദ്യാഭ്യാസ, കലാ കായിക സ്ഥിരം സമിതി അധ്യക്ഷനെ തെരഞ്ഞെടുത്തു. 33-ാം വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവുമായ മൻസൂർ നെച്ചിയിലാണ് പുതിയ അധ്യക്ഷൻ. പി. എസ്. സന്തോഷ് കുമാർ രാജിവെച്ചതിനെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുത്തത്. നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ജില്ല വ്യവസായ വികസന ഓഫിസർ രഞ്ജിത് ബാബു അധ്യക്ഷത വഹിച്ചു. മേയ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിലാണ് മൻസൂർ നെച്ചിയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ആരോഗ്യ സ്ഥിരം സമിതിയിൽ അംഗമായിരുന്നു. ജിതേഷ്, മുഹമ്മദ് സുനിൽ, സക്കീന സെയ്ത്, കെ.സി. ഹസീന എന്നിവരാണ് വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ മറ്റ് അംഗങ്ങൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്ക...










