പെരിന്തൽമണ്ണ നഗരസഭയിലെ സ്കൂളുകൾക്ക് 42.5 ലക്ഷത്തിൻ്റെ ഫർണിച്ചറുകൾ നൽകി
Perinthalmanna RadioDate: 01-04-2023പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ സ്‌കൂളുകൾക്കായി വകയിരുത്തിയ തുകയിൽ നിന്നും 42.5 ലക്ഷം രൂപയുടെ ഫർണിച്ചർ വിതരണം ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ, GMLP സെൻട്രൽ സ്കൂൾ, GMLP കക്കൂത്ത് സ്കൂൾ എന്നി സ്‌കൂളുകളിലേക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്. അതാതു സ്‌കൂളുകളിൽ വെച്ച് നടന്ന പരിപാടികളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ഷാജി നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ എ നസീറ ടീച്ചർ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കെ. ഉണ്ണികൃഷ്ണൻ, നെച്ചിയിൽ മൻസൂർ, കൗൺസിലർമാരായ ഹുസൈന നാസർ, പ്രവീൺ എന്നിവർ പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------...










