Tag: Perinthalmanna Muncipality

പെരിന്തൽമണ്ണ നഗരസഭയുടെ കട മുറികളും കംഫർട്ട് സ്റ്റേഷനുകളും ഏറ്റെടുക്കാനാളില്ല
Local

പെരിന്തൽമണ്ണ നഗരസഭയുടെ കട മുറികളും കംഫർട്ട് സ്റ്റേഷനുകളും ഏറ്റെടുക്കാനാളില്ല

Perinthalmanna RadioDate: 22-02-2023പെരിന്തൽമണ്ണ: നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന മുറികളും അഞ്ചു കംഫർട്ട് സ്റ്റേഷനുകളും ലേലം നടത്തിയപ്പോൾ ഏറ്റെടുക്കാൻ ആളില്ല. പഴയ മാർക്കറ്റ്, ബസുകൾ കയറാത്ത മനഴി ബസ് സ്റ്റാൻഡിലെ കോംപ്ലക്സ്, ബസുകൾ കയറി ഇറങ്ങാത്ത ബൈപാസ് ബസ് സ്റ്റാൻഡ് കോംപ്ലക്സ്, ട്രാഫിക് ജങ്ഷനിലെ ഹൈടെക് കോംപ്ലക്സ് എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷൻ ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല. ഈ സ്ഥലങ്ങളിലെ ഒഴിഞ്ഞ കടമുറികൾ 14ന് ലേലം നടത്തിയതിലും ആരും പങ്കെടുത്തിരുന്നില്ല. രണ്ടു തവണ ലേലം നടത്തിയിട്ടും ആരും ലേലം കൊള്ളാത്തതിനാൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ലേലം ചെയ്യാനിരിക്കുകയാണ് നഗരസഭ. നഗര മധ്യത്തിൽ ട്രാഫിക് ജങ്ഷനോട് ചേർന്ന ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ 21 മുറികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഒന്നാം നിലയിൽ പത്തു ലക്ഷം ഡെപ്പോസിറ്റും വാടകയും രണ്ടാം നിലയിൽ അഞ്ചു ലക്ഷം ഡെപ്പോസിറ്റും വാടകയും മൂന്നാം നിലയി...
15 കോടിയുടെ പദ്ധതികളുമായി നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു
Local

15 കോടിയുടെ പദ്ധതികളുമായി നഗരസഭാ വികസന സെമിനാർ സംഘടിപ്പിച്ചു

Perinthalmanna RadioDate: 21-02-2023പെരിന്തൽമണ്ണ: നഗരസഭയുടെ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാർ പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ നസീറ ടീച്ചർ അധ്യക്ഷത വഹിച്ച സെമിനാർ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ. ശ്രീധരൻ മാസ്റ്റർ പദ്ധതിരേഖ അവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിലായി 15 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് സെമിനാർ രൂപം നൽകിയത്.നഗരസഭ സെക്രട്ടറി മിത്രൻ. ജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷാൻസി നന്ദകുമാർ, കൗൺസിലർ പത്തത് ജാഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ്‌ സ്വാഗതവും പ്രൊജക്റ്റ്‌ കോർഡിനേറ്റർ സാലിഹ് കിനാതിയിൽ നന്ദിയും പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്...
നാട്ടിലെ വാടക വീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; ഗുരുതര പിഴവ് വരുത്തി പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി
Local

നാട്ടിലെ വാടക വീട്ടില്‍ ജനിച്ച മകന് ജന്മസ്ഥലം ലണ്ടന്‍; ഗുരുതര പിഴവ് വരുത്തി പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി

Perinthalmanna RadioDate: 08-02-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ജനിച്ച മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സ്ഥലം കൊടുത്തിരിക്കുന്നത് ലണ്ടന്‍. ഇതുവരെ വിദേശത്തേക്ക് പോവാത്ത മാതാപിതാക്കളുടെ മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ സ്ഥലപ്പേരില്‍ വിദേശ രാജ്യത്തിന്റെ പേര് വന്നതായി പരാതി. രമാദേവി എന്ന സോണി ഡാനിയേലാണ് മകന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ അധികൃതര്‍ വരുത്തിയ പിഴവിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ് 38 വര്‍ഷം മുമ്പ് ഇവരുടെ ഏക മകന്‍ റോണി എം ഡി ജനിച്ചതെന്ന് രമാദേവി പറയുന്നു.റോണി കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ്. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന പിഴവ് കാരണം ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. സാങ്കേതിക പ്രശ്‌നങ്ങള്‍ ...
വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി
Local

വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി. പെരിന്തൽമണ്ണ നഗരസഭയിലെ മുപ്പത്തി മൂന്നാം വാർഡ് കക്കൂത്ത് വലിയങ്ങാടി പ്രദേശത്ത് വലിച്ചെറിയൽ മുക്ത കേരളം പ്രവർത്തനങ്ങൾ നടത്തി. 1927- ൽ പണികഴിപ്പിച്ച ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വലിയങ്ങാടിയിലെ 'അങ്ങാടി കിണർ 'എന്നറിയപ്പെടുന്ന പുരാതന കിണറിനു ചുറ്റുപാടുമുള്ള മാലിന്യങ്ങളും മറ്റു അലക്ഷ്യമായി നിക്ഷേപിച്ച വസ്തുക്കളും നീക്കം ചെയ്ത് കിണറിനെ പുനർ ജീവിപ്പിച്ച് പൂർണ തോതിൽ ഉപയോഗ യോഗ്യമാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. നവകേരളം കർമ പദ്ധതി വലിച്ചെറിയൽ മുക്ത കേരളം മുൻസിപ്പൽ തല ഉൽഘാടനം വലിയങ്ങാടിയിലെ കിണർ പരിസരം വൃത്തിയാക്കി കൊണ്ട് മുൻസിപ്പൽ വൈസ് ചെയർ പേഴ്സണൽ ശ്രീമതി നസീറ ടീച്ചർ ഉൽഘാടനം ചെയ്തു. ഉൽഘാടനത്തിൽ വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത...
പെരിന്തൽമണ്ണയിൽ ഭക്ഷ്യോൽപന്ന വ്യാപാരികള്‍ക്ക് സെമിനാർ നടത്തി
Local

പെരിന്തൽമണ്ണയിൽ ഭക്ഷ്യോൽപന്ന വ്യാപാരികള്‍ക്ക് സെമിനാർ നടത്തി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ഉടമൾക്കും ജീവനക്കാർക്കും നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണയിലെ പല സ്ഥാപങ്ങളിലെയും ഭക്ഷണ പദാർത്ഥങ്ങളെ കുറിച് പൊതു ജനങ്ങൾക്കിടയിൽ നിന്നും പരാതി ഉയർന്നു വരികയും  ന്യൂനതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. പല സ്ഥപ്നങ്ങളിലും ഉടമകൾക്കും ജീവനക്കാർക്കുമുള്ള അജ്ഞതയാണ് ഇതിന് കാരണമാകുന്നത് എന്നത് കൊണ്ടാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.പെരിന്തൽമണ്ണ വാവാസ് മാളിൽ വെച്ച് നടന്ന സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാൻസി നന്ദകുമാർ അധ്യക്ഷത വഹിച്ച പരിപാടിക്ക് നഗരസഭ സെക്രട്ടറി മിത്രൻ. ജി. സ്വാഗതം പറഞ്ഞു. ഫുഡ്‌ സേഫ്റ്റി മലപ്പുറം നോഡൽ ഓഫിസർ ബിബി മാത്യു, ഹെൽത് ഇൻസ്‌പെക്ടർ ദിലീപ് കുമാർ  എന്നവർ ബോധവൽക്കരണ വിഷയ...
പെരിന്തൽമണ്ണ നഗരസഭയിൽ സ്കൂളിനൊരു ഡോക്ടർ പദ്ധതിക്ക് തുടക്കമായി
Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്കൂളിനൊരു ഡോക്ടർ പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 26-01-2023പെരിന്തൽമണ്ണ: വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ അതി ജീവിക്കാൻ പെരിന്തൽമണ്ണ നഗരസഭയിൽ സ്കൂളിനൊരു ഡോക്ടർ പദ്ധതിക്ക് തുടക്കമായി. പെരിന്തൽമണ്ണ നഗരസഭ ഐഎംഎ പെരിന്തൽമണ്ണയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥികളിലും കോവിഡാനന്തരം ഉണ്ടായ മാറ്റം വലിയ തോതിലാണ് പ്രകടമാകുന്നത്. ഗൗരവമേറിയ ഈ വിഷയത്തിൽ നഗരസഭ ഇടപെടുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി  നഗരസഭ SURE മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച പദ്ധതിയാണ് "സ്‌കൂളിനൊരു ഡോക്ടർ."വിദ്യാഭ്യാസ രംഗം വിപ്ലവകരമായി മാറി വൈജ്ഞാനിക സമൂഹമായി വിപുലീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നൈപുണ്യമുള്ളവരായി  ഉയർന്നു വരാൻ മാനസികവും ശാരീരികവുമായ ശേഷിയുള്ള വിദ്യാർത്ഥികളാണ് നമുക്ക് വേണ്ടത്. നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നേരിടുന്ന പ്രയാസങ്ങൾ തരണം ചെയ്യുന്നതി...
പെരിന്തൽമണ്ണ നഗരസഭ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
Local

പെരിന്തൽമണ്ണ നഗരസഭ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

Perinthalmanna RadioDate: 16-01-2023പെരിന്തൽമണ്ണ : ലോക പാലിയേറ്റീവ് കെയർ ദിനമായ ജനുവരി 15 ന് പെരിന്തൽമണ്ണ നഗരസഭ  ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന കെയർ മിഷന്റെ ഭാഗമായി പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. നഗരസഭ ഓഫീസ് പരിസരത്ത് പാലിയേറ്റീവ് കെയർ കുടുംബ സംഗമം സംഘടിപ്പിച്ച് കൊണ്ട് നടന്ന പാലിയേറ്റീവ് കെയർ ദിനാചരണം ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ഷാജി നിർവഹിച്ചു. ജീവിതത്തിന്റെ സങ്കീർണ സാഹചര്യങ്ങളാൽ കിടപ്പിലായി പോകുന്ന, ദീർഘകാലം പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം  സമൂഹത്തിൽ ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്.ഇത്തരം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി രോഗ നിർണയം നടത്തി മരുന്നു നൽകുന്ന പരിമിതമായ സേവനങ്ങൾക്ക് അപ്പുറത്ത് ശാരീരികമായി മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവുമായി അവർ അനുഭവിക്കുന്ന അവശതകളെകൂടി അഭിസംബോധന ചെയ്ത് ശുശ്രൂഷ നൽകി എല്ലാ അർത്ഥത്തിലും താങ്ങും തണലുമായി സമ്പൂർണ്ണ സാന്ത്വന...
പെരിന്തൽമണ്ണ നഗരസഭാ അങ്കണവാടി കലോത്സവം നടത്തി
Local

പെരിന്തൽമണ്ണ നഗരസഭാ അങ്കണവാടി കലോത്സവം നടത്തി

Perinthalmanna RadioDate: 12-01-2023പെരിന്തൽമണ്ണ: നഗരസഭാ അങ്കണവാടി കലോത്സവം നഗരസഭാ അധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ എം മുഹമ്മദ് ഹനീഫ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ജി.മിത്രൻ, ഐസിഡിഎസ് സുപ്പർ വൈസർ സൈനബ, പ്രോജക്ട് ലീഡർ കനകലത തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ഞൂറോളം അങ്കണവാടി കുരുന്നുകളുടെ കലാ പ്രകടനങ്ങൾ അരങ്ങേറി.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ നഗരസഭയിലെ ഭിന്നശേഷിക്കാരുടെ കലാമേള നടത്തി
Local

പെരിന്തൽമണ്ണ നഗരസഭയിലെ ഭിന്നശേഷിക്കാരുടെ കലാമേള നടത്തി

Perinthalmanna RadioDate: 11-01-2023പെരിന്തൽമണ്ണ: നഗരസഭയിലെ ഭിന്നശേഷിക്കാരുടെ കലാമേള അലങ്കാർ ഓഡിറ്റോറിയത്തിൽ നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ ആധ്യക്ഷ്യം വഹിച്ചു. നവാഗത സംവിധായകൻ കെ. എസ്.ഹരിഹരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, സാന്ത്വനം കോ ഓർഡിനേറ്റർ കിഴിശ്ശേരി സലീം, ഐസിഡിഎസ് സൂപ്പർവൈസർ സൈനബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നെത്തിയ അൻപതിലേറെ ഭിന്നശേഷിക്കാർ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്ത...
പെരിന്തൽമണ്ണ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Perinthalmanna RadioDate: 11-01-2023പെരിന്തൽമണ്ണ: നഗരസഭയിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 9,100 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരമുള്ള കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. നഗരസഭ ഓഫിസ് മുറ്റത്ത് വിതരണോദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സാറ സലിം സ്വാഗതം പറഞ്ഞു. കർഷകരായ ഇസ്മായിൽ കല്ലിറമ്പിൽ, അബ്ദുറഹ്മാൻ കോലോത്തൊടി, അബ്ദുൽ ഗഫൂർ പച്ചീരി എന്നിവർ പങ്കെടുത്തു. ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം കാർപ്പ് മത്സ്യ. കുഞ്ഞുങ്ങൾക്കായി അപേക്ഷിച്ച മുഴുവൻ കർഷകർക്കും വിതരണം പൂർത്തിയാക്കി. കാർപ്പ്, വാള, വരാൽ, തിലാപ്പിയ ഇനങ്ങളിലായി ഏഴര ഏക്കർ കൃഷിക്കുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് ഈ വർഷം നഗരസഭ ജനകീയ മത്സ്യ കൃഷിയിലൂടെ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ 2200, രണ്ട...