പെരിന്തൽമണ്ണയിൽ അനധികൃത മത്സ്യ സംഭരണകേന്ദ്രം അടപ്പിച്ചു
Perinthalmanna RadioDate: 08-01-2023പെരിന്തൽമണ്ണ: നഗരസഭാ ആരോഗ്യ വിഭാഗം രണ്ടു ദിവസങ്ങളിലായി ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. അനധികൃത മത്സ്യ സംഭരണകേന്ദ്രം അടപ്പിച്ചു. നഗരസഭയുടെ അനുമതിയോ മറ്റ് ലൈസൻസുകളോ ഇല്ലാതെ പ്രവർത്തിച്ച പട്ടാമ്പി റോഡ് പരിസരത്തെ കേന്ദ്രമാണ് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്.ചില സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പദാർഥങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും എച്ച്.ഐ. അറിയിച്ചു.നഗരസഭാ പരിധിയിൽ മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത് വൃത്തിഹീനമായ രീതിയിലാണെന്നും, വരുംദിവസങ്ങളിൽ ഇതിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ഫ്രീസറുകളുടെ ശുചിത്...










