പെരിന്തൽമണ്ണയിലെ കടകളിൽ മോഷണം തുടർക്കഥയാകുന്നു
Perinthalmanna RadioDate: 28-02-2023പെരിന്തൽമണ്ണ: നഗരത്തിലെ വിവിധ കടകളിൽ മോഷണം തുടർക്കഥയാകുമ്പോഴും മോഷ്ടാവിനെ പിടികൂടാനാകാതെ പോലീസ്.മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടരമാസത്തിനിടെ മൂന്നു സംഭവങ്ങളിലായി എട്ട് കടകളിൽ മോഷണം നടത്തിയത്. പെരിന്തൽമണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ ലേഡീസ് ബ്യൂട്ടിക്കിലും സമീപത്തെ ഹോട്ടലിലും ഞായറാഴ്‌ച പുലർച്ചെ നടത്തിയതാണ് ഒടുവിലത്തെ മോഷണം. മുൻ മോഷണങ്ങളിൽ കടകളിൽ സൂക്ഷിച്ചിരുന്ന പണമാണ് പ്രധാനമായും നഷ്ടപ്പെട്ടിരുന്നത്.എന്നാൽ ഞായറാഴ്ച ലേഡീസ് ബ്യൂട്ടിക്കിൽനിന്ന് വിലയേറിയ അഞ്ചു ചുരിദാർ ബിറ്റുകളാണ് കൊണ്ടുപോയത്.കടയിൽ പണം സൂക്ഷിച്ചിരുന്നില്ലെന്ന് ഉടമ കക്കൂത്ത് സ്വദേശി സിൻസാർ പറഞ്ഞു. പുലർച്ചെ 3.15-നാണ് ബൈപ്പാസ് റോഡിലെ ബ്രദേഴ്‌സ് ഹോട്ടലിൽ മോഷ്ടാവ് കയറിയത്. രാത്രി പന്ത്രണ്ടിനാണ് ഹോട്ടൽ അടച്ചത്.ഷട്ടറില്ലാത്ത ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ല...



