Tag: Perinthalmanna Police

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
Local

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

Perinthalmanna RadioDate: 26-07-2023പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായി പെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തും.പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്‌നങ്ങളില്ല എന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേ...
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പരാതി നല്‍കി
Local

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പരാതി നല്‍കി

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിലുള്ള സൈഫുള്ള താനിക്കാടൻ എന്ന വ്യക്തി ചാരിറ്റിയുടെ പേരിൽ ഭിന്നശേഷിക്കാരെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത വളരെ വേദനാജനകമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ധാരാളം ചാരിറ്റികൾ മലപ്പുറം ജില്ലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ വച്ച് ഈ വിഷയത്തിൽ   കേസെടുക്കണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ശക്തമായി ആവശ്യപ്പെടുന്നു.അതോടൊപ്പം ഇത്തരത്തിൽ പ്രവർത്തിക്കുന്ന മറ്റു ഗ്രൂപ്പുകൾ ഉണ്ടോയെന്ന് അസന്വേഷിക്കുകയും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുകയും പാവപ്പെട്ട ഭിന്നശേഷിക്കാരെ ഇത്തരം ആളുകളിൽനിന്നും രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പെരിന്തൽമണ്ണ സബ് ഇൻസ്...
ഒന്നരവർഷത്തിനിടെ പെരിന്തൽമണ്ണയിൽ നിന്ന് പിടിച്ചത് 572 കിലോഗ്രാം കഞ്ചാവ്
Local

ഒന്നരവർഷത്തിനിടെ പെരിന്തൽമണ്ണയിൽ നിന്ന് പിടിച്ചത് 572 കിലോഗ്രാം കഞ്ചാവ്

Perinthalmanna RadioDate: 12-07-2023പെരിന്തൽമണ്ണ: വൻ തോതിൽ കഞ്ചാവ് കടത്തിയ നാല് കേസുകളിലായി ഒന്നരവർഷത്തിനിടെ പെരിന്തൽമണ്ണയിൽ പോലീസ് പിടിച്ചെടുത്തത് 572 കിലോഗ്രാം കഞ്ചാവ്.വ്യത്യസ്തരീതികളിൽ പുതിയ മാർഗങ്ങളിൽ കടത്തിയതാണ് പിടിച്ചെടുത്തതിൽ കൂടുതലും. 2021 നവംബറിൽ ഒഡിഷയിൽനിന്ന്‌ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 205 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജില്ലയിൽ പോലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. മൂന്നുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. 2022 ജനുവരിയിലാണ് എല്ലാവരെയും ഞെട്ടിച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന 46 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. മൂന്നുപേർ ഈ കേസിലും പിടിയിലായി.2022 ഒക്ടോബറിലാണ് മീൻ കൊണ്ടുവരുന്ന മിനി കണ്ടെയ്‌നറിന്റെ അറയിൽ ഒളിപ്പിച്ച് 155 കിലോഗ്രാം കഞ്ചാവ് കടത്തിയത് പിടികൂടിയത്. രഹസ്യ അറയുണ്ടാക്കി കണ്ടെയ്‌നറിന്റെ ഉൾവശം മറയ്ക്കാൻ ഉപയോഗിക്കുന്ന ലോഹഷീറ്റുകൊണ്ട് മറച്ചായിരുന്...
പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട; 166 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
Local

പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട; 166 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Perinthalmanna RadioDate: 11-07-2023പെരിന്തൽമണ്ണ: കാറിൽ കടത്തുകയായിരുന്ന 166 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. വയനാട് മുട്ടിൽ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് ഷാഫി(34) പാലക്കാട് ചെർപ്പുളശ്ശേരി കൈലിയാട് സ്വദേശി കുന്നപ്പുള്ളി മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി റോഡിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ചെർപ്പുളശ്ശേരി റോഡിലെ വള്ളുവനാട് സ്കൂളിന് സമീപത്തുവെച്ച് പോലീസ് ഇവരെ തടഞ്ഞുപരിശോധിക്കുകയായിരുന്നു.ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ നൽകുന്ന ഓർഡറനുസരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിവിധയിടങ്ങളിൽ സംഭരിച്ച് വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വയനാട് പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത ലഹരിപാർട്ടി കേസിലെ പ്രതിയ...
പെരിന്തൽമണ്ണയിൽ പൂട്ടിക്കിടക്കുന്ന വീട്ടില്‍ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Local

പെരിന്തൽമണ്ണയിൽ പൂട്ടിക്കിടക്കുന്ന വീട്ടില്‍ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Perinthalmanna RadioDate: 30-06-2023പെരിന്തൽമണ്ണ : ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. പെരിന്തൽമണ്ണ തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശരവണന്റെ ഭാര്യ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പെരിന്തല്‍മണ്ണ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം, അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ അറിയൂ.................................................കൂടുതൽ വാർത്തകൾക്ക് www...
വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Local

വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Perinthalmanna RadioDate: 28-06-2023പെരിന്തൽമണ്ണ : വിൽപ്പനക്കായി എത്തിച്ച 750 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ്‌ ചെയ്തു. മൊറിഗാവ് സ്വദേശി അഹിദുൽ ഇസ്‍ലാമിനെയാണ്‌ (27) പുലാമന്തോളിൽനിന്ന് അറസ്റ്റ്‌ ചെയ്തത്. അസം, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് തീവണ്ടിയിൽ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ചെറിയ പാക്കറ്റുകളിലാക്കി ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും മറ്റും ഒളിപ്പിച്ച് ആവശ്യക്കാർക്ക് പറയുന്നിടത്ത് എത്തിച്ചാണ് വിൽപ്പന നടത്തുന്നത്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
പെരിന്തൽമണ്ണയിലെ കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
Local

പെരിന്തൽമണ്ണയിലെ കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Perinthalmanna RadioDate: 10-06-2023പെരിന്തല്‍മണ്ണ: ടൗണിലെ വിവിധ കടകളില്‍ നിന്നായി എക്സൈസ് സംഘം 10 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.സ്കൂള്‍ വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ച്‌ വില്‍പനക്കായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി ലഹരി ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസും പൊലീസും സ്കൂള്‍ അധികൃതരെ പങ്കെടുപ്പിച്ച്‌ സംയുക്ത യോഗവും നടപടികളും കൈക്കൊള്ളുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കിറങ്ങിയത്. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടര്‍ അറിയിച്ചു.പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ എ. ശ്രീധര ന്റെ നേതൃത്വത്തില്‍ ഐ.ബി പ്രിവൻറീവ് ഓഫിസര്‍ ഡി. ഷിബു, സിവില്...
ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ
Local

ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 10-06-2023പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പു നടത്തുന്ന സംഘത്തിലെ ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തു നിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ താത്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (50) എന്നിവരാണു പിടിയിലായത്. പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. ...
വീടുപണി നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വാർപ്പ് ഷീറ്റ് മോഷ്ടിക്കുന്ന നാലുപേർ പിടിയിൽ
Local

വീടുപണി നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വാർപ്പ് ഷീറ്റ് മോഷ്ടിക്കുന്ന നാലുപേർ പിടിയിൽ

Perinthalmanna RadioDate: 04-06-2023പെരിന്തൽമണ്ണ : വീടുപണി നടക്കുന്ന സ്ഥലങ്ങളിലെത്തി വാർപ്പിനുപയോഗിക്കുന്ന ഷീറ്റുകളും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് പൂച്ചിറപ്പാടത്ത് വീട്ടിൽ അൽത്താഫ് (23), തമിഴ്‌നാട് രാശിപുരം അമ്മാശിനാമക്കൽ മാവട്ടം മണികണ്ഠൻ (31), കണ്ണൂർ മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിൽ ദീപക് (25), എറണാകുളം മരങ്ങാട് ധർമരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കാണപ്പെട്ട അൽത്താഫ്, മണികണ്ഠൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മോഷണവിവരം അറിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തുടർന്ന് സംഘത്തിലെ ധർമരാജ് പെരിന്തൽമണ്ണയിലെ ആക്രിക്കടയിൽ പണം വാങ്ങാനായി വരുന്നുണ്ടെന്ന വിവരം അറിഞ്ഞു.ഇതോടെ പോലീസ് ഇൻസ്പെക്ടർ പ...
വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയിൽ
Local

വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയിൽ

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ: പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) പെരിന്തൽമണ്ണ സിഐ പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികൾക്കിടയിലാണു കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്.  കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. കഞ്ചാവുചെടി പൊലീസ് പിഴുതുമാറ്റി........................