Tag: Perinthalmanna Police station

കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി
Local

കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ : ഭിന്നശേഷിക്കാർക്ക് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മറവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതായി പരാതി. പെരിന്തൽമണ്ണ സ്വദേശി സൈഫുള്ളയ്ക്കെതിരേ മാനന്തവാടി ഡിവൈ.എസ്.പി.ക്ക്‌ വയനാട് സ്വദേശിനിയാണു പരാതി നൽകിയത്. ആരോപണ വിധേയന്റെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാൻ ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവം പെരിന്തൽമണ്ണയിൽ ആയതിനാൽ പരാതി ഇവിടേക്കു കൈമാറി. കേസിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ പ്രേംജിത്ത് അറിയിച്ചു. പ്രതിയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരടങ്ങുന്ന വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസികോല്ലാസത്തിനായി യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.................................................
രക്തചന്ദന ബിസിനസിന്റെ പേരിൽ 50 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ
Local

രക്തചന്ദന ബിസിനസിന്റെ പേരിൽ 50 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

Perinthalmanna RadioDate: 02-07-2023പെരിന്തൽമണ്ണ: ആന്ധ്രയിൽനിന്ന് മലേഷ്യയിലേക്ക് രക്തചന്ദനം കയറ്റുമതി ചെയ്ത് വൻ ലാഭമുണ്ടാക്കുന്ന ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. താഴേക്കോട് പൂവ്വത്താണി സ്വദേശി പൊതിയിൽ തൊട്ടിപ്പറമ്പിൽ അബ്ദുൾറഫീഖിനെ(42)യാണ് പെരിന്തൽമണ്ണ ടൗണിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിൽ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.മൂന്നു വർഷം മുൻപാണ് ബിസിനസുണ്ടെന്നും പണം മുടക്കിയാൽ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് അബ്ദുൾറഫീഖ് പരാതിക്കാരനെ പരിചയപ്പെടുന്നത്. തുടർന്ന് ആന്ധ്രയിൽ കൊണ്ടുപോയി അവിടത്തെ ചിലരെ ചന്ദന ബിസിനസിൽ പങ്കാളികളാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഒരു എം.എൽ.എ. ഉൾപ്പെടെ ആന്ധ്രയിലെയും മലേഷ്യയിലെയും ഉന്നതരുടെ കൂടെനിന്നെടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് വിശ്വസിപ്പ...
പരിയാപുരത്ത് വീണ്ടും മോഷണം; നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു
Local

പരിയാപുരത്ത് വീണ്ടും മോഷണം; നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

Perinthalmanna RadioDate: 27-06-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് മില്ലുംപ‌ടിയിൽ വീണ്ടും മോഷണം. കഴിഞ്ഞ ദിവസം 72 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന വീടിന്റെ ഗേറ്റിന് മുൻവശത്തെ ജാറത്തിന്റെ നേർച്ചപ്പെട്ടിയുടെ പൂട്ടു തകർത്താണ് പണം മോഷ്‌ടിച്ചത്. അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മാസങ്ങളായി മോഷ്‌ടാക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ആഴ്‌ചകൾക്ക് മുൻപ് 72 പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം ന‌ടന്ന പുതുപറമ്പിൽ സിബിയുടെ വീടിനു മുൻവശത്താണ് മീറ്ററുകൾ അകലെ പുതിയ മോഷണം. വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ മാസം അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഓഫിസിൽ മോഷണം നടന്നിരുന്നു. ഈ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി പ്രദേശത്തെ ചില വീടുകളിലും മോഷണ ശ്രമം ഉണ്ടായി. പരിയാപുരത്തെ വീട്ടിൽ മോഷണം നടന്നതിന്റെ അടുത്ത ദിവസ...
ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ
Local

ഹോട്ടലിനെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

Perinthalmanna RadioDate: 26-06-2023പെരിന്തൽമണ്ണ: മനഴി ബസ്‌ സ്റ്റാൻഡിന് അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിനും ഉടമയ്ക്കുമെതിരേ യൂട്യൂബിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റ്. കൊച്ചി ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമായ പൂക്കോട്ടുംപാടം അഞ്ചാം മൈൽ സ്വദേശി വേനാനിക്കോട് ബൈജു(44)വിനെയാണ് പെരിന്തൽമണ്ണ പോലീസ് പൂക്കോട്ടും പാടത്തു നിന്ന് ഞായറാഴ്‌ച അറസ്റ്റു ചെയ്തത്.പൂക്കോട്ടുംപാടം പോലീസ്‌ സ്റ്റേഷനിലെ റൗഡി പട്ടികയിൽ പെട്ടയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുറഹ്‌മാൻ നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലിൽ മാനേജരുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിനു സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറയുന്നു. വർഗീയ വിദ്വേഷ പ്രചാരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം ത...
വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ
Local

വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്‌റ്റിൽ

Perinthalmanna RadioDate: 22-06-2023പെരിന്തൽമണ്ണ: വിദേശത്ത് ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്‌ത് വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒറ്റപ്പാലം ലക്കിടി സ്വദേശി ഇബ്രാഹിം ബാദുഷ (47) ആണ് അറസ്റ്റിലായത്. ചെറുകര സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.2022 സെപ്റ്റംബറിലാണ് സംഭവം. 92,000 രൂപ വാങ്ങി കബളിപ്പിച്ച് മരുഭൂമിയിൽ ഒട്ടകത്തെ മേയ്‌ക്കുന്നതിന് അയച്ചതായാണ് പരാതി.യുവാവ് കെഎംസിസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. പിന്നീട് പണം തിരികെ ലഭിക്കുന്നതിനായി നിരന്തര ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.ഒറ്റപ്പാലം പത്തിരിപ്പാലയിലെ ട്രാവൽസ് ഉടമ സക്കീറും കൂട്ടുപ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സക്കീർ ഒളിവിലാണ്. പ്രതിക്കെതിരെ ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. ................................................കൂടുതൽ വാർത്തകൾക്ക് w...
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
Local

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 01-05-2023പെരിന്തല്‍മണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍കുന്നക്കാവ് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്. പെരിന്തല്‍മണ്ണയില്‍ കെ.എ.എം ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍.കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ബി.എഡ് അടക്കമുള്ള കോഴ്സുകളില്‍ ചേരുന്നതിന് വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. എന്നാല്‍, പ്രവേശനം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മുബീനെ സമീപിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പെരിന്തല്‍മണ്ണയിൽ എത്തി വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു..തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തില...
തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിസരം
Local

തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിസരം

Perinthalmanna RadioDate: 15-03-2023പെരിന്തൽമണ്ണ: മണ്ണാർക്കാട് റോഡിനെയും പട്ടാമ്പി റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ പടിഞ്ഞാറ് വശത്ത് കൂട്ടിയിട്ട വൻ മാലിന്യ ശേഖരം ആരോഗ്യസുരക്ഷാ ഭീതി ഉയർത്തുന്നു. പൊലീസ് സ്റ്റേഷൻ, സബ് ജയിൽ, സബ് ട്രഷറി, എക്സൈസ് സർക്കിൾ ഓഫിസ്, കുടുംബ കോടതി, സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം എന്നിവയ്ക്ക് സമീപമാണ് ഈ മാലിന്യ കൂമ്പാരം. ഇവയിൽ അധികവും പൊലീസ് പിടിച്ചെടുത്ത അനധികൃത തൊണ്ടി വാഹനങ്ങളാണ്. പുനരുപയോഗത്തിന് പറ്റാത്തതും തുരുമ്പ് എടുത്തതിനാൽ ലേലത്തിൽ വിൽക്കാൻ കഴിയാത്തതുമായ ഇരുചക്ര വാഹനങ്ങളും ഗുഡ്സ് വാഹനങ്ങളുമാണ് ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത്. അനുവാദമില്ലാതെ മണ്ണ്, മണൽ എന്നിവ കടത്തിയ വാഹനങ്ങളാണ് ഏറെയും. ഇവയിൽ പാഴ് ചെടികൾ വളർന്ന് മരങ്ങളായി മാറിയിട്ടുണ്ട്. വൃത്തി ഹീനമായ സ്ഥലമായതിനാൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊടും ചൂടിൽ അഗ്നി ബാധയ്ക്കു...