Tag: Perinthalmanna Police

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ 2 പേർ പെരിന്തൽമണ്ണയിൽ പിടിയിൽ
Local

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ 2 പേർ പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 03-06-2023പെരിന്തൽമണ്ണ : തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിലായി. കന്യാകുമാരി മാർത്താണ്ഡം മഠത്ത് വിളാകം വീട്ടിൽ ശിവകുമാർ (43), ചിറ്റൂർ നല്ലേപ്പിള്ളി തെക്കേദേശം മാനംകുറ്റി ദിനേശ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി, മൂസക്കുട്ടി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്ന് രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വാഹനത്തിൽ പെരിന്തൽമണ്ണയിലേക്കു വരുകയായിരുന്ന ദിനേശിനെ രഹസ്യ വിവരത്തെത്തുടർന്ന് പൊന്ന്യാകുർശിയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുപ്പൂരിൽനിന്നാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. പെരിന്തൽമണ്ണയിൽ നിന്ന് കാണാതായ വാഹനങ്ങളിലൊന്ന് ആനക്കയം...
മുതുകുർശി എളാടിൽ വീടിന്റെ പിൻവാതിൽ തകർത്ത് 20 പവൻ കവർന്നു
Local

മുതുകുർശി എളാടിൽ വീടിന്റെ പിൻവാതിൽ തകർത്ത് 20 പവൻ കവർന്നു

Perinthalmanna RadioDate: 30-05-2023ഏലംകുളം : മുതുകുർശി എളാട്ട് വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി കവർച്ച. വീട്ടുകാരില്ലാത്ത സമയത്ത് നടത്തിയ കവർച്ചയിൽ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എളാട് കുന്നത്തുപറമ്പൻ വാസുദേവന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയിരുന്നു. രാത്രി 11.30-ാടെയാണ് മടങ്ങിയെത്തിയപ്പോളാണ് വീടിന്റെ പിൻവാതിലിന്റെ അടിഭാഗത്തെ പലക തകർത്തുമാറ്റിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്ത...
പെരിന്തൽമണ്ണ ഹണിട്രാപ്പ് കേസ്; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
Local

പെരിന്തൽമണ്ണ ഹണിട്രാപ്പ് കേസ്; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 30-05-2023പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറു പേർക്ക് എതിരേ പോലീസ് കേസ് എടുക്കുകയും സംഭവത്തിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. താഴെക്കോട്.. മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന, 37 വയസ്സ് ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടിൽ ഷബീറലി 37 വയസ്സ് താഴെക്കോട് ബിടത്തി സോദേശി ജംഷാദ് 22 വയസ്സ് എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച്  മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുക ആയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തി...
ആരാധനാലയങ്ങളിലെ ഭണ്ഡാരം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍
Local

ആരാധനാലയങ്ങളിലെ ഭണ്ഡാരം മോഷ്ടിക്കുന്ന യുവാവ് പിടിയില്‍

Perinthalmanna RadioDate: 27-05-2023പെരിന്തൽമണ്ണ : ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി പടിഞ്ഞാറേ കൊടുമുണ്ട നെടുമരം കൃഷ്ണാനന്ദൻ (33) ആണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. വ്യാഴാഴ്ച പോലീസ് നടത്തിയ രാത്രികാല പരിശോധനയിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ചർച്ച്, ജൂബിലി റോഡ് മസ്ജിദ്, കുന്നപ്പള്ളിയിലെ മദ്രസ എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളാണ് പ്രതി കുത്തിത്തുറന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ നടന്ന പട്രോളിങ്ങിൽ എസ്.ഐ.മാരായ ഷിജോ തങ്കച്ചൻ, സെബാസ്റ്റ്യൻ, രാജേഷ്, എസ്.സി.പി.ഒ. മാരായ ജയമണി, ജയേഷ്, ഷൗക്കത്ത്, സത്താർ, സൽമാനുൽ ഫാരിസ് എന്നിവരാണുണ്ടായിര...
അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായി പരാതി
Local

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായി പരാതി

Perinthalmanna RadioDate: 25-05-2023പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. ആലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------...
നിക്ഷേപത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ
Local

നിക്ഷേപത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ

Perinthalmanna RadioDate: 29-04-2023പെരിന്തൽമണ്ണ∙ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അൻപതോളം കേസുകളിലുൾപ്പെട്ട പിടികിട്ടാപ്പുള്ളി  8 വർഷത്തിനു ശേഷം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട് ചാഴിയാട്ടിരിയിൽ അയ്യത്തുവളപ്പിൽ എ.വി.സജിത്തിനെ(43) ആണ് സിഐ സി.അലവിയുടെ നേതൃത്വത്തിൽ പിടികൂടിയത്.പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപത്തട്ടിപ്പ് നടത്തിയതായാണ് കേസ്. 2015 ൽ കറുകംപുത്തൂർ കുറീസ് എന്ന പേരിൽ പെരിന്തൽമണ്ണയിലും  സ്ഥാപനം നടത്തിയിരുന്നു.  4 നിക്ഷേപകർ നൽകിയ പരാതിയുടെ അ‌ടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്.ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. 8 വർഷത്തോളമായി വിദേശത്ത് ഒളിച്ചു താമസിച്ച ശേഷം നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയർപ...
20 ഗ്രാം എം.ഡി.എം.എ.യുമായി നാലു പേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ
Local

20 ഗ്രാം എം.ഡി.എം.എ.യുമായി നാലു പേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ

Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിച്ച് വില്പന നടത്താൻ ശ്രമിച്ച 20 ഗ്രാം എം.ഡി.എം.എ.യുമായി നാലുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. അലനല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്‌ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ് റിൻഷാൻ(22), അരക്കുപറമ്പ് പള്ളിക്കുന്ന് മരുത്തൻപാറ വിഷ്ണു(21), വേങ്ങൂർ മഠത്തിൽ മുഹമ്മദ് മുർഷിദ്(22) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്.ഐ. എ.എം. യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഏജന്റുമാരിൽനിന്ന് ഓൺലൈൻ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ കാരിയർമാർ മുഖേന നാട്ടിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ...
യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
Local

യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

ᴩᴇʀɪɴᴛʜᴀʟᴍᴀɴɴᴀ ʀᴀᴅɪᴏᴅᴀᴛᴇ: 10-04-2023പെരിന്തല്‍മണ്ണ: ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്ബതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്‌നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര...
സ്വർണക്കവർച്ച കേസിലെ പ്രതികളെ പെരിന്തൽമണ്ണയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
Local

സ്വർണക്കവർച്ച കേസിലെ പ്രതികളെ പെരിന്തൽമണ്ണയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

Perinthalmanna RadioDate: 07-04-2023പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം കരിപ്പൂർ എയർ പോർട്ടിൽ വച്ച് പൊലീസ് പിടികൂടിയ സ്വർണ കവർച്ച കേസിലെ പ്രതികളെ പെരിന്തൽമണ്ണയിൽ എത്തിച്ച് തെളി വെടുപ്പ് നടത്തി. കഴിഞ്ഞ 29 ന് പിടികൂടിയ ഏലംകുളം സ്വദേശികളായ കല്ലു വെട്ടുകുഴിയിൽ മുഹമ്മദ് സുഹൈൽ (24), ചേലക്കാട്ടുതൊടി അൻവർ അലി(37), മഞ്ചേരി എളങ്കൂർ സ്വദേശി പറമ്പൻ ഷഫീഖ്(31) എന്നിവരെയാണ് സിഐ പി.ഷിബുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. പെരിന്തൽമണ്ണയിലെ സ്റ്റേഡിയം പരിസരത്തെ ജിംനേഷ്യം കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഘം ഇതിനായി ഇവിടെ ഒന്നിച്ചു കൂടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഘം ഒന്നിച്ചു കൂടാറുള്ള ചെറുകരയിലും പൊലീസ് തെളിവെടുപ്പിന് എത്തി. ഈ 3 പേർ ഉൾപ്പെടെ 7 പേരെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.കള്ളക്കടത്ത് സ്വർണവുമ...
സ്‌ഫോടക വസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി അറസ്‌റ്റിൽ
Local

സ്‌ഫോടക വസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി അറസ്‌റ്റിൽ

Perinthalmanna RadioDate: 30-03-2023പെരിന്തൽമണ്ണ ∙ അനധികൃതമായി സ്‌ഫോ‌ടക വസ്‌തുക്കൾ കൈവശം വച്ചതിന് തമിഴ്നാട് സ്വദേശി പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. സേലം കൊങ്കരപ്പട്ടി സ്വദേശി കാശി വെങ്കിടാചലത്തെ (36) ആണ് സിഐ സി.അലവി, എസ്‌ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.ജില്ലയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും മറ്റും സ്‌ഫോടക വസ്‌തുക്കൾ എത്തിച്ച് അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ക്വാറികളിലും കിണറുകളിലും മറ്റും പാറ പൊട്ടിക്കുന്നതിനായാണ് ഇവ സൂക്ഷിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡും നട‌ത്തിയ പരിശോധനയിലാണ് പട്ടാമ്പി റോഡിലെ ചോലോംകുന്ന് വച്ച് ഇയാൾ പിടിയിലായത്. ജലറ്റിൻ സ്‌റ്റിക്കുകൾ, ഡിറ്റനേറ്റർ, ഫ്യൂസ് വയറുകൾ...