Tag: Perinthalmanna Police

കെഎസ്ആർടിസി മുൻ ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയുടെ മൊഴികൂടി എഫ്ഐആറിൽ ചേർക്കും
Local

കെഎസ്ആർടിസി മുൻ ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയുടെ മൊഴികൂടി എഫ്ഐആറിൽ ചേർക്കും

Perinthalmanna RadioDate: 25-03-2023പെരിന്തൽമണ്ണ: കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷയം മൂലമാണെന്ന് ഭാര്യ നൽകിയ മൊഴികൂടി പൊലീസ് എഫ്‌ഐആറിനൊപ്പം ചേർക്കും. ഇതുകൂടി കൂട്ടിച്ചേർത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആദ്യം മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പെരിന്തൽമണ്ണ പുത്തൂർ വീട്ടിൽ രാമനെ (78) തിങ്കളാഴ്‌ചയാണ് വീടിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന ദിവസവും തലേ ദിവസങ്ങളിലും പെൻഷൻ ലഭിക്കാത്തതു മൂലമുള്ള ആശങ്കയും പ്രയാസങ്ങളും രാമൻ ചില സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നതായി പറയുന്നു.മരണ സമയത്ത് ലഭ്യമായ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായമായതിന്റെയും അസുഖങ്ങളുടെയും മനോവിഷമം മൂലമാണ് ജീവനൊടുക്കിയത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വ്യാഴാഴ്‌ച രാമന്റെ ഭ...
സ്ഫോടകവസ്തു ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Local

സ്ഫോടകവസ്തു ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Perinthalmanna RadioDate: 20-03-2023അങ്ങാടിപ്പുറം: വാടക ക്വാർട്ടേഴ്സിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം ക്വാർട്ടേഴ്സിലെ താമസക്കാരനായ സേലം സ്വദേശി സെൽവം(50) ആണ് പിടിയിലായത്.ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടി ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ, ഡിറ്റണേറ്ററുകൾ എന്നിവ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ചാണ് ഇവിടെ സൂക്ഷിച്ചത്.പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ മങ്കട എസ്.ഐ. ഷിജോ. സി. തങ്കച്ചൻ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.ലൈസൻസോ രേഖകളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ചാക്കിൽ സൂക്ഷിച്ച 186 ജലാറ്റിൻസ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്..................
എം.ഡി.എം.എ.യുമായി യുവാവ് പെരിന്തൽമണ്ണയിൽ പിടിയിൽ
Other

എം.ഡി.എം.എ.യുമായി യുവാവ് പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 12-03-2023പെരിന്തൽമണ്ണ: പൊന്നിയാംകുറുശ്ശി മാനത്തുമംഗലം ബൈപ്പാസ് റോഡിൽ നിന്ന് 1.249 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഇരവിമംഗലം കൊട്ടാരപറമ്പിൽ അംജദ് ആണ് വ്യാഴാഴ്‌ച വൈകീട്ട് പിടിയിലായത്. മാനത്തുമംഗലം ബൈപ്പാസിൽ പെരിന്തൽമണ്ണ എസ്.ഐ. യാസറും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറിലെത്തിയ യുവാവിനെ തടഞ്ഞു നടത്തിയ പരിശോധനയിൽ പോക്കറ്റിൽ സൂക്ഷിച്ച 1.249 ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക...
പെരിന്തൽമണ്ണയിൽ നിന്ന് 1.85 കോടിയുടെ കുഴൽപ്പണം പിടിച്ചു
Local

പെരിന്തൽമണ്ണയിൽ നിന്ന് 1.85 കോടിയുടെ കുഴൽപ്പണം പിടിച്ചു

Perinthalmanna RadioDate: 12-03-2023പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിലും തിരൂർക്കാട്ടും നടന്ന വാഹന പരിശോധനയിൽ 1,85,28,500 രൂപയുടെ കുഴൽപ്പണം പിടിച്ചു. തൃശ്ശൂർ സ്വദേശികളായ തിരൂർ തേർമഠം ഡാനിൽ, വെള്ളച്ചിറ തേർമഠം ലോറൻസ് എന്നിവരിൽനിന്ന് പെരിന്തൽമണ്ണ പോലീസ് 1,07,99,000 രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻസീറ്റിനു പിറകിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു പണം.എസ്.ഐ. അഷറഫലിയും സംഘവുമാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.കാറിൽ കടത്തുകയായിരുന്ന 77,29,500 രൂപയുടെ കുഴൽപ്പണവുമായി തൃശ്ശൂർ സ്വദേശിയെയാണ് വാഹനം സഹിതം മങ്കട പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാമസ്ജിദ...
അപകടത്തിൽപെട്ട സ്കൂട്ടർ ഓടിച്ചയാൾ എം.ഡി.എം.എയുമായി അറസ്റ്റിൽ
Local

അപകടത്തിൽപെട്ട സ്കൂട്ടർ ഓടിച്ചയാൾ എം.ഡി.എം.എയുമായി അറസ്റ്റിൽ

Perinthalmanna RadioDate: 05-03-2023പെരിന്തൽമണ്ണ: സ്കൂട്ടർ അപകടത്തിൽ പെട്ടത് അറിഞ്ഞ് എത്തിയ പൊലീസ് ഒന്നര ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചോക്കാട് ആനക്കല്ല് പോളിയോട ൻ വീട്ടിൽ സിറാജ് (29) ആണ് പിടിയിലായത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പുത്തൂർ റോഡ് ജങ്ഷന് സമീപം സ്കൂട്ടർ മറിഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണ് പെരിന്തൽമണ്ണ എസ്.ഐ യാസിർ ആലിക്കലും സംഘവും സ്ഥലത്ത് എത്തിയത്. സ്കൂട്ടറിൽ സഞ്ചരിച്ച സിറാജിനെ സംശയം തോന്നിയതോടെ പൊലീസ് പരിശോധിച്ചതിൽ ഇയാളുടെ പഴ്സിൽ നിന്ന് എം.ഡി.എം.എ കണ്ടെടുക്കുക ആയിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ ബാല ചന്ദ്രൻ, നജീബ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ
Local

എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. പറപ്പൂർ കളത്തിങ്ങൽ ഷെരീഫി (45)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ നടത്തിയ പരിശോധനയിൽ അങ്ങാടിപ്പുറത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തിൽപ്പെട്ടയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. അനിത, സീനിയർ സി.പി.ഒ. ജയമണി, സി.പി.ഒ. ജയേഷ്, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------...
അനധികൃത കരിങ്കൽ ഖനനം; ആനമങ്ങാട്ട് ഒരാൾ അറസ്റ്റിൽ
Local

അനധികൃത കരിങ്കൽ ഖനനം; ആനമങ്ങാട്ട് ഒരാൾ അറസ്റ്റിൽ

Perinthalmanna RadioDate: 22-02-2023പെരിന്തൽമണ്ണ: അനധികൃതമായി കരിങ്കൽ ഖനനം നടത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ആനമങ്ങാട് ഒടമലയിലെ വെങ്ങാടൻ അബ്ദുൾ റഷീദ്(40)നെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റു ചെയ്തത്. കുറച്ചു ദിവസങ്ങളായി ആനമങ്ങാട് വടക്കൻ സിറ്റി മാടമ്പ്രയിൽ അനധികൃതമായി കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സയന്റിഫിക് വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധനയിൽ ക്വാറിയിൽ വെടിമരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ. മിഥുൻ, സി.പി.ഒ. സൽമാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.......
ചിട്ടി നടത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
Kerala

ചിട്ടി നടത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

Perinthalmanna RadioDate: 22-02-2023പെരിന്തൽമണ്ണ: ചിട്ടി നടത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനകോടി ചിറ്റ്സ് എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ പുലാമന്തോൾ ടി.എൻപുരം ജാൻലൂർ വീട്ടിൽ വിശ്വദാസൻ (64), ജീവനക്കാരൻ തിരൂർക്കാട് നന്നമ്പ്ര വീട്ടിൽ മുരളി (52) എന്നിവരെയാണ് എസ്.ഐ എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രണ്ടു ലക്ഷം രൂപയുടെ ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന് പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ പേർക്ക് പണം ലഭിക്കാനുണ്ടോ എന്നത് അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതേ സ്ഥാപനത്തിന്റെ മഞ്ചേരി ബ്രാഞ്ച് മാനേജറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു..............................
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ
Local

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

Perinthalmanna RadioDate: 19-02-2023അങ്ങാടിപ്പുറം∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികനെ  അറസ്റ്റ് ചെയ്തു. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധൻ (75) ആണ് അറസ്റ്റിലായത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വേലായുധന്റെ ഭാര്യ യശോദയെ (65) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊടുവാൾ കൊണ്ട് വെട്ടിയ ശേഷം മൂക്കു പൊത്തിപ്പിടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ബോധരഹിതയായ ഭാര്യ മരിച്ചുവെന്ന് ധരിച്ച് വേലായുധൻ രാത്രി തന്നെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് യശോദയെ ആശുപത്രിയിലേക്ക് മാറ്റിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയി...
രഹസ്യ അറയിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ
Local

രഹസ്യ അറയിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ

Perinthalmanna RadioDate: 17-02-2023പെരിന്തൽമണ്ണ: കാറിൽ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ്് (26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗൺ വെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ (39) എന്നിവരിൽനിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് തൂതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം വെച്ചിരുന്നത്.സ്റ്റിയറിങ്ങിന് താഴെ ഡാഷ് ബോർഡിന് അടിവശത്തായി രണ്ടുഭാഗത്തേക്കും നീളുന്ന വിധം രഹസ്യ അറയുണ്ടാക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത വിധത്തിലുള്ള അറയിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ...