Tag: Perinthalmanna Police

പുതുവത്സര ആഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ
Local

പുതുവത്സര ആഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 03-01-2023പെരിന്തൽമണ്ണ: മാട്ടറ കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് കരിങ്കാളിക്കാവ് തൊണ്ടിയിൽ നിഷാന്തിനെ(30)യാണ് അറസ്റ്റുചെയ്തത്.ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിൽ ശ്രീകൃഷ്ണപുരം കോട്ടപ്പുറത്തുനിന്നാണ് പ്രതിയെ ഇൻസ്‌പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.31-ന് രാത്രി ഒരുമണിയോടെ പട്രോളിങ്ങിനിടെയാണ് കരിങ്കാളിക്കാവിനു സമീപം ഡി.ജെ. പാർട്ടി നടത്തുകയായിരുന്ന ഒരുസംഘം ആളുകളോട് പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതോടെ പ്രതിയുൾപ്പെട്ട സംഘം പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഉദയൻ, സീനിയർ സി.പി.ഒ. ഉല്ലാസ് എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്ത്‌ പരിക്കേറ്റ ഉല്ലാസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കാലിന്‌ പരിക്കേറ്റ ഉ...
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട; 4.59 കോടിയുമായി രണ്ട് യുവാക്കൾ പിടിയിൽ
Local

പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട; 4.59 കോടിയുമായി രണ്ട് യുവാക്കൾ പിടിയിൽ

Perinthalmanna RadioDate: 01-01-2023പെരിന്തൽമണ്ണ: രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 4.60 കോടി രൂപയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്‍ പൊയില്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ് (26) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുവന്ന 4,59,99,000 രൂപയാണ് അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപത്തു നിന്നും പൊലീസ് പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ 5.15 ഓടെയാണ് വാഹനം പിടികൂടിയത്. കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് കെട്ടുകളാക്കിയിരുന്നത്. ബെംഗളൂരു രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. അവിടെ നിന്നും മലപ്പുറം ജില്ലയിലേക്കും കൊടുവള്ളിയിലേക്കും ഹവാല ഇടപാടുകള്‍ക്കായി കൊണ്ടുവന്നതാണ് പണ...
ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
Local

ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Perinthalmanna RadioDate: 29-12-2022പെരിന്തൽമണ്ണ: ബീവറേജസ് കോർപ്പറേഷന്റെ പെരിന്തൽമണ്ണയിലെ ചില്ലറ വിൽപ്പനശാലയിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് ശഹരൻപുർ ചിൽക്കാന ഷഹജാദിനെ(24)യാണ് സംഭവം നടന്ന് നാലുദിവസത്തിനുള്ളിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.വിവിധ മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് മാസങ്ങൾക്കുമുൻപ് ജാമ്യംലഭിച്ച് ജയിലിൽനിന്നിറങ്ങിയ ശേഷമാണ് വീണ്ടും മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മങ്കട വെള്ളിലയിൽ ജോലിക്കെന്ന വ്യാജേനയാണ് കഴിഞ്ഞിരുന്നത്. 22-ന് രാത്രി പത്തോടെ ഔട്ട്‌ലെറ്റ് അടച്ച് ജീവനക്കാർ പോയിരുന്നു. പുലർച്ചെ മൂന്നോടെയാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകടന്നത്. ക്രിസ്‌മസ് കാലമായതിനാൽ 22-ാം തീയതിയിലെ കളക്‌ഷനായ 25 ലക്ഷത്തോളം രൂപ ഔട്ട്‌ലെറ്റിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ലോക്കർ തകർക്കാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ വലിയ തുക നഷ്ടമാ...
പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
Local

പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Perinthalmanna RadioDate: 15-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് എതിർ വശത്ത് ഹൗസിങ് കോളനി റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചെടികൾ വിൽക്കുന്ന കടയിലും കൂൾബാറിലുമാണ് കഴിഞ്ഞ ദിവസം ഷട്ടർ പൊളിച്ച് അകത്തു കടന്ന് മോഷണം നടന്നത്. കൂൾബാറിൽ നിന്ന് 5500 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പോലീസിൽ പരാതി നൽകി. മോഷണ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞത് വ്യാപാരികൾ പോലീസിന് കൈമാറി. മുഖംമൂടുന്ന തരത്തിലുള്ള തൊപ്പി ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്.നാലു മാസം മുൻപ് തൊട്ടടുത്ത സർജിക്കൽ കടയിൽ മോഷണം നടന്നിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് സാദൃശ്യമുള്ളയാളാണ് ഇപ്പോഴത്തേതുമെന്ന് വ്യാപാരികൾ പറഞ്ഞു.കമ്പിപ്പാരകൊണ്ട് ഷട്ടറിന്റെ ഒരുഭാഗം അടർത്തി സിമന്റ് കട്ടകൾക്കുമേലെ ഉയർത്തിവെച്ച നിലയിലായിരുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പുലർച്ചെ നാലോടെയാണ് മോഷണം നടന്നിട്ടുള്ളത്...
ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു
Local

ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു

Perinthalmanna RadioDate: 11-12-2022മലപ്പുറം: വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ശനിയാഴ്ച ജില്ലയിൽ പോലീസ് പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. വിവിധ കേസുകളിലായി 608 കേസുകളാണ് രജിസ്റ്റർ ചെയ്തത്.മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളികളായ 35 -ഓളം പേർ പിടിയിലായി.വാറണ്ടുള്ള 93 പേരെയും, മറ്റ് വിവിധ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും പിടികൂടി.കൂടാതെ മദ്യം- മയക്കുമരുന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് 73 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നക്ക നമ്പർ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സംഭവത്തിൽ 32 കേസുകളും ഗതാഗ...
പെരിന്തൽമണ്ണയിൽ 45 ലക്ഷത്തിന്റെ കുഴൽ പണവുമായി 2 പേർ പിടിയിൽ
Local

പെരിന്തൽമണ്ണയിൽ 45 ലക്ഷത്തിന്റെ കുഴൽ പണവുമായി 2 പേർ പിടിയിൽ

Perinthalmanna RadioDate: 09-12-2022പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാത്ത കാറിൽ കടത്തിയ 45 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ പൊലീസ് 2 പേരെ പിടികൂടി. മണ്ണാർക്കാട് ആയംങ്കുറുശ്ശി മുഹമ്മദ് റഫീഖ്, തിരൂർക്കാട് അമ്പലക്കുത്ത് അസ്‌ലം എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്.കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്നതാണ് പണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാറിന്റെ പിറകിലെ സീറ്റിന് അടിയിലായി 500 രൂപയുടെ കെട്ടുകളായി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. താഴേക്കോട് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി യുവാക്കൾ പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സന്തോഷ് കുമാർ, സിഐ സി.അലവി, എസ്‌ഐ യാസിർ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. ...
പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് പൊതികളുമായി യുവാവ് പിടിയില്‍
Local

പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് പൊതികളുമായി യുവാവ് പിടിയില്‍

Perinthalmanna RadioDate: 06-12-2022പെരിന്തൽമണ്ണ: മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ യുവാവിനെ വിൽപനക്ക് സൂക്ഷിച്ച 80 പൊതി കഞ്ചാവുമായി പെരിന്തൽമണ്ണ എക്സൈസ് പിടികൂടി. മഞ്ചേരി സ്വദേശി കൈപ്പകശ്ശേരി കബീറിനെയാണ് (42) 400 ഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരൻ പിടികൂടിയത്.വിദ്യാർഥികൾക്കും യുവാക്കൾക്കുമായി പെരിന്തൽമണ്ണ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരമുണ്ടായിരുന്നു. കബീർ നിരവധി ലഹരി മരുന്ന് കേസുകളിൽ പ്രതിയായിട്ടുണ്ട്. പാർട്ടിയിൽ ഇൻസ്പെക്ടർക്ക് പുറമെ അസി.എക്സൈസ് ഇൻസ്പെക്ടർ പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ.റഫീഖ്, സി. സുരേഷ് ബാബു, വി.കെ. ഷംസുദ്ദീൻ, ടി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ...
കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ
Local

കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

Perinthalmanna RadioDate: 03-12-2022പെരിന്തൽമണ്ണ: ദേശീയപാത കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്നവരെയും വാഹനങ്ങളെയും ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. തൃശ്ശൂർ കാക്കഞ്ചേരി നരിയംപുള്ളി വീട്ടിൽ ഗോകുൽ കൃഷ്ണ (24), പെരുമ്പിലാവ് കോട്ടപ്പുറത്ത് സനു (21) എന്നിവരെയാണ് കോയമ്പത്തൂർ സുളൂരിലെ ഒളിത്താവളത്തിൽനിന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.26-ന് കോയമ്പത്തൂർ വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന ഒരു കിലോഗ്രാം സ്വർണമിശ്രിതവുമായി കാസർകോട്ടേക്ക് പോകുകയായിരുന്ന രണ്ടുപേരെ താഴേക്കോട് കാപ്പുമുഖത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരും അറസ്റ്റിലായി.ഈ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. അഞ്ചുപേർ പിടിയിലായ വിവരമറിഞ്ഞ് രണ്ടുപേരും കോയമ്പത്തൂരിലേക്ക് കടക്കുക...
ഒരുകിലോ സ്വർണ മിശ്രിതവുമായി രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി
Local

ഒരുകിലോ സ്വർണ മിശ്രിതവുമായി രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി

Perinthalmanna RadioDate: 28-11-2022പെരിന്തൽമണ്ണ: വിദേശത്ത് നിന്ന് കടത്തി ക്കൊണ്ടു വന്ന ഒരുകിലോ സ്വർണ മിശ്രിതവുമായി കാറിൽ വന്ന രണ്ടുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി.കാസർകോട് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ (32), താമരശ്ശേരി സ്വദേശി കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് സാലി (49) എന്നിവരെയാണ് ശനിയാഴ്‌ച രാത്രി പിടികൂടിയത്. ദേശീയപാതയിൽ താഴേക്കോട് കാപ്പുമുഖത്തുനിന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ സി. അലവി, എസ്.ഐ. എ.എം. യാസിർ എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.യു.എ.ഇ.യിൽനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി അവിടെപ്പോയി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്. സ്വർണം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂരിൽ വിമാനമിറങ്ങി മുറിയെടുത്ത് സ്വർണമിശ്രിതം പുറത്തെടുത്തശേഷമാണ് യ...
മോഷ്ടിച്ച സ്കൂട്ടറുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ
Local

മോഷ്ടിച്ച സ്കൂട്ടറുമായി പെരിന്തൽമണ്ണയിൽ യുവാവ് പിടിയിൽ

Perinthalmanna RadioDate: 22-11-2022പെരിന്തൽമണ്ണ: ബസ്‌ സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് അറസ്റ്റിൽ. കീഴാറ്റൂർ അത്തിക്കുന്നിൽ ജിതിനെ (23)യാണ് പെരിന്തൽമണ്ണ എസ്.ഐ. എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പൊന്ന്യാകുർശി-മാനത്തുമംഗലം ബൈപ്പാസ് റോഡിൽ വാഹനപരിശോധനക്കിടെ സ്കൂട്ടറുമായെത്തിയ ജിതിനോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാനായില്ല. തുടർന്നുള്ള വിശദമായ ചോദ്യംചെയ്യലിൽ തറയിൽ ബസ്‌സ്റ്റാൻഡിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ...