പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
Perinthalmanna RadioDate: 28-10-2022പെരിന്തല്‍മണ്ണ: ടൗണിന് സമീപം കാറില്‍ വില്‍പ്പനയ്ക്ക് എത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി മൊറയൂര്‍ സ്വദേശി കക്കാട്ടുചാലി അത്തിക്കച്ചാലില്‍ മുഹമ്മദ് അനസ് ( 33)നെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ജില്ലയില്‍ എംഡിഎംഎ മയക്കു മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫല്‍ (28), മന്‍സൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 35ഗ്രാം എംഡിഎംഎ സഹിതം പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്.ഐ. എ.എം. മുഹമ്മദ് യാസിര്‍ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ സി.ഐ.സി.അലവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പോലീസ് കസ്റ്റഡിയില...



