പെരിന്തൽമണ്ണ -പുലാമന്തോൾ റോഡ് നവീകരണം; മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി
Perinthalmanna RadioDate: 02-04-2023പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ പെരിന്തൽമണ്ണ ടൗൺ വരെയുള്ള ഭാഗത്തെ നവീകരണം മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. പെരിന്തൽമണ്ണ മുതൽ മേലാറ്റൂർ വരെയുള്ള പണി പൂർത്തീകരിക്കുന്നതിന് 2024 മാർച്ച് വരെ സമയം നൽകിയിട്ടുണ്ട്. റോഡ് നവീകരണം വളരെയധികം ഇഴഞ്ഞുനീങ്ങി നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ നിയമിച്ചിട്ടുണ്ടെന്ന് നിർമാണച്ചുമതലയുള്ള കെ.എസ്.ടി.പി. യുടെ സൂപ്പർവിഷൻ കൺസൾട്ടന്റ് ജോസഫ് മാത്യു യോഗത്തെ അറിയിച്ചു. ഇപ്പോൾ മെറ്റൽ ക്ഷാമമുണ്ടായതിനാലാണ് പുലാമന്തോൾ മുതലുള്ള ടാറിങ് വൈകിയത്. മുണ്ടൂരിൽനിന്ന് മെറ്റൽ എത്തിച്ച് പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ ടാറിങ് തിങ്കളാഴ്ച തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാ...

