പണിതിട്ടും പണിതിട്ടും പണിതീരാതെ പെരിന്തൽമണ്ണയിലെ ടൗൺ ഹാൾ
Perinthalmanna RadioDate: 18-02-2023പെരിന്തൽമണ്ണ: നഗരസഭയുടെ ആധുനിക ടൗൺഹാൾ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നൽകിയ ഉറപ്പ് പാലിക്കാനാവുന്നില്ല. മൂന്നു വർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നൽകാൻ ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പൽ ടൗൺഹാൾ പൊളിച്ച് ആധുനിക ടൗൺ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.പദ്ധതി പ്രകാരം പൂർത്തിയാക്കാൻ ഇനിയും അഞ്ചു കോടിയോളം വേണം എങ്കിലും ടൗൺ ഹാൾ എന്ന് പൂർത്തിയാക്കുമെന്ന് അന്വേഷിച്ച പ്പോഴൊക്കെ 2023 മാർച്ച് 31നകം എന്നായിരുന്നു മറുപടി. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ പോലും വലിയ തുക വാടക നൽകി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്.ഈ ഇനത്തിൽ അധിക ചെലവിനു പുറമെ വാടകക്ക് നൽകി കിട്ടിയിരുന്ന വരുമാനവും മൂന്നു വർഷമായി മുടങ്ങി കിടക്കുകയാണ്. അക്രഡിറ്റഡ് ഏജൻസിയായ എ...

