ട്രാഫിക് സിഗ്‌നൽ തകരാർ പരിഹരിച്ചില്ല; പെരിന്തൽമണ്ണയിൽ ഗതാഗത കുരുക്കേറുന്നു
Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: പ്രധാന ജങ്ഷനിലെ സിഗ്‌നൽ തകരാർ പരിഹരിക്കാത്തതും വാഹനത്തിരക്കേറിയതും പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കോഴിക്കോട് റോഡിലാണ് തിങ്കളാഴ്‌ച കൂടുതൽ കുരുക്കുണ്ടായത്. വാഹനങ്ങൾ കടന്നു.പോകാൻ ഏറെ സമയമെടുത്തതോടെ സംഗീത റോഡ് വരെ വാഹനത്തിരക്കുണ്ടായി. ട്രാഫിക് ജങ്ഷനിലൂടെ വാഹനങ്ങൾക്ക് കടന്നു പോകാൻ ഞായറാഴ്‌ച കുറഞ്ഞ സമയമാണ് സിഗ്‌നലിൽ ക്രമീകരിച്ചിട്ടുള്ളത്.സാങ്കേതിക തകരാർമൂലം ഞായറാഴ്‌ചയിലെ സമയമാണ് തിങ്കളാഴ്‌ചയും കാണിക്കുന്നത്. ഇതുമൂലം എല്ലായിടത്തേക്കും കുറഞ്ഞ സമയമാണ് വാഹനങ്ങൾക്ക് പോകാൻ ലഭിക്കുന്നത്. കുറച്ചു വാഹനങ്ങൾ പോകുമ്പോഴേക്കും സിഗ്‌നലിൽ ചുവപ്പ് തെളിയുന്നതോടെ വാഹനങ്ങളുടെ നിര നീളുന്നു.കോഴിക്കോട് റോഡിലെ കയറ്റവും കടന്നു പോകാൻ വലിയ വാഹനങ്ങൾക്ക് സമയക്കൂടുതൽ വേണ്ടതിനാൽ കുറച്ചു വാഹനങ്ങൾക്കേ പോകാനാകുന്നുള്ളൂ. ഇതിനിടെ ടൗൺ സ്‌ക്വയറിന് ...


