Tag: Perinthamanna Taluk

ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണയ്ക്ക്
Local

ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണയ്ക്ക്

Perinthalmanna RadioDate: 29-04-2023പെരിന്തൽമണ്ണ: ജില്ലയിൽ 2022 -23 സാമ്പത്തിക വർഷത്തെ ലാൻഡ് റവന്യൂ, റവന്യൂ റിക്കവറി എന്നിവയിൽ നൂറുശതമാനം തുകയും പിരിച്ചെടുത്ത് രണ്ടാംവർഷവും ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണ താലൂക്ക് നേടി. കെട്ടിട നികുതി, ആഡംബര നികുതി, റവന്യൂ റിക്കവറി തുടങ്ങി സർക്കാരിലേക്കും മറ്റു ബാങ്കുകളിലേക്കും അടയ്ക്കേണ്ട തുക പിരിച്ചെടുത്താണ് ആറു താലൂക്കുകളെ പിന്നിലാക്കി പെരിന്തൽമണ്ണ നേട്ടമുണ്ടാക്കിയത്. ജില്ലയിലെ മികച്ച മൂന്ന് വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ട എടപ്പറ്റയും മങ്കടയും പെരിന്തൽമണ്ണ താലൂക്കിലാണ്. നൂറുശതമാനം പിരിവിനു പുറമേ വില്ലേജ് ഓഫീസിൽനിന്ന് പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളും മറ്റും പരിഗണിച്ചാണിത്. ജില്ലയിലെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർക്കുള്ള അവാർഡും പെരിന്തൽമണ്ണ താലൂക്കിലെ കെ. ഹബീബ് റഹ്‌മാനാണ്. കളക്ടറേറ്റിൽ നടത്തിയ ചടങ്ങിൽ കളക്ടർ വി....