മാടാമ്പാറയിലെ ജനങ്ങൾ ഒത്തുപിടിച്ചു; കളിസ്ഥലം യാഥാർഥ്യമായി
Perinthalmanna RadioDate: 21-02-2023അരക്കുപറമ്പ്: നാട് ഒരുമിച്ചപ്പോൾ സ്വന്തമായി കളി സ്ഥലമുണ്ടായ ആഹ്ലാദത്തിലാണ് അരക്കുപറമ്പ് മാടാമ്പാറയിലെ കായിക പ്രേമികളും ജനങ്ങളും. കളിച്ചു കൊണ്ടിരുന്ന പിലാക്കൽ കളിസ്ഥലം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരെണ്ണമെന്ന ആശയം പ്രദേശത്തെ കായിക പ്രേമികൾക്കും നാട്ടുകാർക്കും ഉണ്ടായത്. ഇതിനായി പ്രദേശത്തെ മുതിർന്നവരെയും യുവാക്കളെയും പ്രവാസികളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിച്ച് ‘മാടാമ്പാറ ജനകീയ കൂട്ടായ്മ’ എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ച് സ്ഥലംവാങ്ങാൻ പണം സമാഹരിച്ചു. 60 സെന്റ് സ്ഥലമാണ് വാങ്ങിയത്. ഇതിനുപുറമേ ടി.ടി. അബ്ദുൽ റസാഖ് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. മൊത്തം 64 സെന്റ് വിസ്തൃതിയുള്ള കളി സ്ഥലത്തിനും സ്ഥലമൊരുക്കുന്നതിനും ഇതുവരെ 40 ലക്ഷത്തോളം രൂപ ചെലവായി.മാടാമ്പാറ മുഹമ്മദ്പ്പ (വാപ്പി) പ്രസിഡന്റും, പുളിക്കൽ അൻവർ സാദിഖ് ജനറൽ സെക്രട്...

