Tag: plus One

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി
Education, Kerala

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി

Perinthalmanna RadioDate: 05-07-2023സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതല്‍ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും.സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെ...
പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്
Education, Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; മലബാറില്‍ 54,616 പേര്‍ ഇപ്പോഴും പുറത്ത്

Perinthalmanna RadioDate: 04-07-2023മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ 1.28 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവരില്‍ പകുതിയിലേറെയും മലബാറിലാണ്. ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് പ്ലസ് വണ്‍ ഏകജാലകം വഴി ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ ഇവരില്‍ 1,28,612 പേര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നേരത്തെയുള്ള സീറ്റുകളില്‍ തന്നെയാണ് നിലവില്‍ മൂന്ന് അലോട്‌മെന്റുകളും നടത്തിയത്.മലബാറിലാണ് സീറ്റ് പ്രതിസന്ധി രൂക്ഷം. ഈ വര്‍ഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,40,548 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 1,54,866 പേര്‍ക്കാണ് അവസരം ലഭിച്ചത്. 30,066 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. എന്നിട്ടും 54,616 പേര്‍ പുറ...
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും
Education, Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും

Perinthalmanna RadioDate: 03-07-2023ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡ‌യറക്‌ടര്‍മാര്‍, വി.എച്ച്‌.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.പ്ലസ് വണ്‍ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി അലോട്മെന്റും സ്കൂള്‍- കോമ്പിനേഷൻ മാറ്റങ്ങളും തുടര്‍ന്ന് ഉണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലഭിച്ച അഡ്മിഷനില്‍ തുടര്‍ന്ന് പഠിക്കുന്നവരാകുമെന്നതിനാല്‍ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ല.46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍.എസ്.ക്യൂ.എഫ് പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ പുതിയ കോഴ്സ...
മലപ്പുറത്ത് പ്ലസ് വണ്ണിന് 65,906 സീറ്റ്; ഇത്തവണയും മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടാകില്ല
Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 65,906 സീറ്റ്; ഇത്തവണയും മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടാകില്ല

Perinthalmanna RadioDate: 02-06-2023മലപ്പുറം: 2023 -24 വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ളത് 65,906 സിറ്റുകൾ. ഹയർ സെക്കൻഡറി വകുപ്പിന്റെ പുതിയ കണക്ക് പ്രകാരമാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ മാർജിനൽ സീറ്റ് വർധനവ് കൂടി വന്ന ശേഷമുള്ള കണക്കാണിത്. സർക്കാർ തലത്തിൽ 31,395ഉം എയ്ഡഡിൽ 23,220ഉം അൺ എയ്ഡഡ് തലത്തിൽ 11,291ഉം സീറ്റുകളിലേക്കാണ് പ്രവേശ നടപടി നടക്കുക. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾക്ക് പണം നൽകണം.സർക്കാർ തലത്തിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുക ആണെങ്കിൽ ജില്ലയിൽ 22,600 സീറ്റാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധനവ് പരിഗണിക്കുമ്പോൾ 29,380 സീറ്റാകും, മാർജിനൽ വർധനയിലുടെ 6780 സീറ്റുകളാണ് ലഭിക്കുക. അഡീഷനൽ ബാച്ചിലൂടെ 2015 സീറ്റുകളും ലഭിക്കും. ഇതോടെ സർക്കാർ തലത്തിൽ 31,395 സീറ്റായി. എയ്ഡഡ് മേഖലയിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്ക...
പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ 150 അധിക ബാച്ചിന് ശുപാർശ
Kerala

പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ 150 അധിക ബാച്ചിന് ശുപാർശ

Perinthalmanna RadioDate: 19-05-2023പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നൂറ്റൻപതോളം ബാച്ചുകൾ അധികമായി അനുവദിക്കണമെന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാം.പത്തനംതിട്ട ജില്ലയിൽ നിന്നാണ് കൂടുതൽ ബാച്ചുകൾ മാറ്റാവുന്നത്; ആലപ്പുഴയിൽ ചെങ്ങന്നൂർ മേഖലയിൽനിന്നും കോട്ടയത്ത് കുമരകം, വൈക്കം മേഖലകളിൽനിന്നും ഇത്തരത്തിൽ ബാച്ചുകൾ മാറ്റാൻ ശുപാർശയുണ്ട്. കഴിഞ്ഞ 3 വർഷവും 25ൽ താഴെ വിദ്യാർഥികൾ മാത്രം പ്രവേശനം നേടിയ ബാച്ചുകളാണു പുനഃക്രമീകരിക്കുന്നത്. ഏതെല്ലാം സ്കൂളുകളിൽനിന്ന് എവിടേക്കെല്ലാം ബാച്ചുകൾ മാറ്റാമെന്ന പട്ടിക സഹിതമാണു റിപ്പോർട്ട്.അധിക ബാച്ച് ശുപാർശ ഭൂര...
പ്ലസ്‌വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ
Kerala

പ്ലസ്‌വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനി മാർച്ചിൽ

Perinthalmanna RadioDate: 28-04-2023പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇനിമുതൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം വർഷത്തെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ അടുത്ത അധ്യയനവർഷം മുതൽ വാർഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാൻ അവസരമൊരുക്കും. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ പരീക്ഷ നടത്തിയാൽ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് എഴുതുന്നവർക്ക് സൗകര്യം ഒരുക്കാമെന്നാണ് വിലയിരുത്തൽ.അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകൾ എഴുതാനാവുമെന്നും അധ്യാപകർക്ക് ജോലിഭാരം കുറയുമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നടക്കാറു...
108 സ്കൂളുകളിൽ പകുതി പോലും നിറയാതെ പ്ലസ് വൺ ബാച്ചുകൾ
Kerala

108 സ്കൂളുകളിൽ പകുതി പോലും നിറയാതെ പ്ലസ് വൺ ബാച്ചുകൾ

Perinthalmanna RadioDate: 16-04-2023സംസ്ഥാനത്ത് 108 സ്കൂളുകളിൽ പകുതിയിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ അ‍ഞ്ചിൽ താഴെ സ്കൂളുകളിൽ മാത്രമാണ് ഒഴിവുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാകട്ടെ ഇത് ഓരോ സ്കൂളിൽ മാത്രമാണ്. കോട്ടയത്ത് പകുതി കുട്ടികൾ പോലും പ്രവേശനം നേടാത്ത 22 സ്കൂളുകളുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ 15 സ്കൂളുകളിൽ വീതവും ‌പത്തനംതിട്ടയിൽ 19 സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. മിക്കയിടത്തും ഒരു ക്ലാസിൽ 25 കുട്ടികൾ പോലുമില്ല. നഗരമേഖലയിലെ സ്കൂളുകളിൽ പ്രവേശനത്തിനു വിദ്യാർഥികൾ തിരക്കു കൂട്ടുമ്പോൾ ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2021ൽ സംസ്ഥാനത്ത് 118 സ്കൂളുകളിൽ പകുതിയിലധികം പ്ലസ്​വൺ സീറ്റുകൾ ഒഴിഞ...
മലബാറില്‍ ഇക്കൊല്ലവും ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി സീറ്റില്ല
Kerala

മലബാറില്‍ ഇക്കൊല്ലവും ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി സീറ്റില്ല

Perinthalmanna RadioDate: 11-04-2023ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതില്‍ ഇത്തവണയും മലബാറില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് പരീക്ഷ ജയിക്കുന്നവരുടെ എണ്ണം അനുസരിച്ചുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്ല. പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതിനും നിലവിലുള്ള ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയുടേതാണ് കണ്ടെത്തല്‍.പല സ്‌കൂളുകളിലും ഒരു ക്ലാസില്‍ 60-65 കുട്ടികളെ വരെ ഉള്‍ക്കൊള്ളിച്ചതായും ഇത് വ്യക്തിഗത പഠനത്തെ സാരമായി ബാധിക്കുന്നതായും സമിതി കണ്ടെത്തി. മലപ്പുറത്ത് പുതുതായി 200 ബാച്ചുകളെങ്കിലും അനുവദിച്ചാലേ നിലവിലെ പ്രതിസന്ധി മറികടക്കാനാകൂവെന്നും സമിതി നിര്‍ദേശിക്കുന്നു.അതേസമയം തെക്കന്‍ ജില്ലകളില്‍ യഥേഷ്ടം ബാച്ചുകളുണ്ടെങ്ക...
പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു
Local

പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു

Perinthalmanna RadioDate: 30-01-2023പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന നടപടികൾ നീണ്ടതിനാൽ ഓണാവധിക്കുശേഷമാണ് ഒന്നാംവർഷ ക്ലാസുകൾ തുടങ്ങിയത്.പൊതുപരീക്ഷയ്ക്ക് ഒരുമാസം ബാക്കിനിൽക്കെ 80 അധ്യയനദിനങ്ങൾമാത്രമാണ് പ്ലസ്‌വൺ വിദ്യാർഥികൾക്കു ലഭിച്ചത്. 200 അധ്യയനദിനങ്ങൾ വേണ്ട പാഠ്യപദ്ധതിയാണ് പ്ലസ്‌വണ്ണിന്റേത്.ഫെബ്രുവരി ആദ്യവാരംമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും തുടർന്ന് മോഡൽ പരീക്ഷയും നടക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നാമമാത്രമാകും. എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നിട്ടും പ്ലസ്‌വൺ പ്രവേശന നടപടികൾ അശാസ്ത്രീയമായി നീട്ടിയതാണ് പ്രതിസന്ധിയായതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പാഠങ്ങൾ പൂർത്തിയാകാതെ പരീക്ഷാസമ്മർദത്തിലേക്ക് കുട്ടികളെ തള്ളിവിടുകയാണെന്നു രക്ഷിതാക്കളും ആരോപിക്കുന്നു.ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമന നടപടികൾ മുട...
പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി
Education, Kerala, Latest, Local

പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി

Perinthalmanna RadioDate: 12-11-2022പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി വകുപ്പിലേക്ക് അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് 15 വരെ പ്രവേശന നടപടി പൂർത്തിയാക്കാനുള്ള അവസരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരമുള്ള പ്രവേശന നടപടി ഒക്‌ടോബർ 10ന് പൂർത്തിയാക്കിയിരുന്നു. ...