Tag: plus One Admission

പ്ലസ്‌വൺ പ്രവേശനം; മൂന്നു ദിവസത്തിനകം 2.26 ലക്ഷം അപേക്ഷകൾ
Local

പ്ലസ്‌വൺ പ്രവേശനം; മൂന്നു ദിവസത്തിനകം 2.26 ലക്ഷം അപേക്ഷകൾ

Perinthalmanna RadioDate: 05-06-2023പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് മൂന്നുദിവസം പിന്നിട്ടതോടെ എസ്.എസ്.എൽ.സി. കഴിഞ്ഞവരിൽ പകുതിയിലധികംപേരും അപേക്ഷ സമർപ്പിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ മുൻവർഷങ്ങളിലെപ്പോലെ കാര്യമായ തടസ്സമൊന്നുമില്ലാത്തതിനാലാണിത്. അപേക്ഷാസമർപ്പണത്തിനുശേഷം പ്രിന്റെടുക്കുന്നതിനായിരുന്നു മുൻപ് പ്രധാന തടസ്സം. ഇത്തവണ അത്തരം പരാതികളില്ല. വെള്ളിയാഴ്ചവരെ അപേക്ഷ സ്വീകരിക്കും. മുൻവർഷങ്ങളിൽ അവസാനത്തീയതി പലപ്രാവശ്യം നീട്ടിയിരുന്നു. ഇത്തവണ അതു വേണ്ടിവരില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.ഞായറാഴ്ച രാത്രിവരെ 2,26,468 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇവരിൽ 2.15 ലക്ഷവും ഇത്തവണ എസ്.എസ്.എൽ.സി. കഴിഞ്ഞവരാണ്. ആകെ 4,17,864 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് ഈ വർഷം പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇവരിൽ 51.5 ശതമാനവും ഇതിനോടകം അപേക്ഷ നൽകി.മുൻവർഷങ്ങള...
പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ
Local

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ

Perinthalmanna RadioDate: 03-06-2023പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേര്‍ അപേക്ഷ കണ്‍ഫേം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്.അപേക്ഷ സമര്‍പ്പണത്തിന്‍റെ മുന്നോടിയായി 91620 പേര്‍ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌:തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോ...
പ്ലസ്‌വൺ പ്രവേശനം;  ഇന്നു മുതൽ അപേക്ഷിക്കാം
Kerala

പ്ലസ്‌വൺ പ്രവേശനം;  ഇന്നു മുതൽ അപേക്ഷിക്കാം

Perinthalmanna RadioDate: 02-06-2023സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട്‌ നാലുമുതൽ ജൂൺ ഒമ്പതുവരെ അപേക്ഷിക്കാം. www.admission.dge. kerala.gov.in വെബ്സൈറ്റിലെ ഹയർ സെക്കൻ‌ഡറി അഡ്മിഷൻ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്‌. മൂന്നുഘട്ടമുള്ള മുഖ്യഅലോട്ട്മെന്റ് ജൂലൈ ഒന്നുവരെ. എസ്എസ്എൽസി/ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ജയിച്ചവരെയും മുഖ്യഅലോട്ട്മെന്റിൽ പരി​ഗണിക്കും. 10–-ാം ക്ലാസിലെ മാർക്ക്‌ കൂട്ടിയെടുത്ത് വെയ്റ്റഡ് ​ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കി റാങ്ക് തീരുമാനിക്കും. റാങ്ക്, കുട്ടികൾ നൽകിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരി​ഗണിച്ച് കംപ്യൂട്ടർ പ്രോ​ഗ്രാംവഴി സെലക്ഷനും അലോട്ട്മെന്റും നടക്കും.സംസ്ഥാനത്തെ 389 വൊക്കേഷണൽ‌ ഹ​യർ സെക്കൻഡറി സ്കൂളുകളിലേ...
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഒമ്പതുവരെ
Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഒമ്പതുവരെ

Perinthalmanna RadioDate: 30-05-2023പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഒമ്പതു വരെ. രണ്ടിനാണ് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുക. 13-ന് ട്രയൽ അലോട്മെന്റും 19-ന് ആദ്യ അലോട്മെന്റും നടക്കും. മുഖ്യ അലോട്മെന്റ് ജൂലായ് ഒന്നിന് അവസാനിപ്പിച്ച് ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങും. പ്രവേശന നടപടികൾ സംബന്ധിച്ച പ്രോസ്പെക്ടസ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ വഴി വിദ്യാർഥികൾക്ക് സ്വന്ത...
പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്
Education, Kerala

പ്ലസ് വൺ പ്രവേശനം; ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്‌മെന്റ് 13-ന്

Perinthalmanna RadioDate: 25-05-2023സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലകം വഴി ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യ ഘട്ടത്തിലുൾപ്പെട്ട മൂന്ന് അലോട്ട്മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകൾ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികൾ അവസാനിപ്പിക്കുക .................................................കൂടുതൽ വാർത്തകൾക്ക് www.perinthalmann...
7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി
Education, Kerala

7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി

Perinthalmanna RadioDate: 24-05-2023സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്.2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാ...
വീണ്ടും പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പ്രതിസന്ധി രൂക്ഷം
Kerala

വീണ്ടും പ്ലസ് വൺ സീറ്റ് ക്ഷാമം; മലപ്പുറത്ത് പ്രതിസന്ധി രൂക്ഷം

Perinthalmanna RadioDate: 22-05-2023ഈ വർഷത്തെ എസ്എസ്എൽസി ഫലം പുറത്ത് വന്നതോടെ വിദ്യാർത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്.മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വർധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.സീറ്റ് ക്ഷാമം പഠിച്ച വി കാർ‍ത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സ‍ർക്കാരിന് നൽകിയ ശ...
പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം
Local

പ്ലസ് വണ്‍ ഏകജാലക പ്രവേശനം; അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം

Perinthalmanna RadioDate: 20-05-2023പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്.ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
82 ഹയർസെക്കൻഡറി സ്‌കൂളുകളിലെ 105 ബാച്ചുകളിൽ ആവശ്യത്തിന് കുട്ടികളില്ല
Kerala

82 ഹയർസെക്കൻഡറി സ്‌കൂളുകളിലെ 105 ബാച്ചുകളിൽ ആവശ്യത്തിന് കുട്ടികളില്ല

Perinthalmanna RadioDate: 08-05-2023തിരുവനന്തപുരം: എഴുപത് സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ 82 ഹയർസെക്കൻഡറി സ്‌കൂളുകളിലെ 105 ബാച്ചുകളിൽ ആവശ്യത്തിന് കുട്ടികളില്ല. ഈ ബാച്ചുകളിൽ 90 എണ്ണം 70 സർക്കാർ സ്‌കൂളുകളിലും 15 എണ്ണം 12 എയ്ഡഡ് സ്‌കൂളുകളിലുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്. 25ൽ താഴെ കുട്ടികളുള്ള ബാച്ചുകളാണ് കുട്ടികളില്ലാത്ത ബാച്ചുകളായി കണക്കാക്കുന്നത്. ഇത്തരം ഒന്നിലേറെ ബാച്ചുള്ള 14 സ്കൂളുകളിലെ ഓരോ ബാച്ച് ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് മാറ്റാൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്.പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും മുമ്പ് ബാച്ചുകൾ ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയാൽ പ്ളസ് വൺ പ്രവേശനത്തിൽ ഭേദഗതി വരുത്താം. പുതിയ അദ്ധ്യയന വർഷം മുതൽ 25 കുട്ടികളിൽ താഴെ പ്രവേശനം നേടുന്ന ബാച്ചുകൾ റദ്ദാക്കി അവ ആവശ്യമുള്ള പ്രദേശത്തേക്ക് മാറ്റുമെന്ന നിബന്ധന പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണം. സർക...
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം
Kerala, Local

മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം

Perinthalmanna RadioDate: 12-12-2022മലപ്പുറം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിച്ചതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തലത്തിൽ ആകെ 57,991 കുട്ടികളാണ് പ്രവേശനം നേടിയത്. 62,729 പേർക്ക് പ്രവേശനം ലഭിച്ചു എന്നാണ് നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം ഇതിൽ 4,738 കുട്ടികളുടെ കുറവുണ്ട്.വിദ്യാർഥികളുടെ തുടർപഠന അവസരം സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ‍യഥാർഥ കണക്ക് പറയുന്നത്. എച്ച്.എസ്.എസ് സർക്കാർ തലത്തിൽ 31,133 പേർക്കും എയ്ഡഡ് തലത്തിൽ 24,014 പേർക്കുമാണ് പ്രവേശനം ലഭിച്ചത്.വി.എച്ച്.എസ്.ഇ സർക്കാർ തലത്തിൽ 2,637 കുട്ടികളും എയ്ഡഡ് തലത്തിൽ 207 കുട്ടികളും പ്രവേശനം നേടി. നടപടികൾ പൂർത്തിയായതോടെ...