Tag: plus One Exam

ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ
Kerala, Local

ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യങ്ങൾ; ആശങ്കയിൽ പ്ലസ് വൺ വിദ്യാർഥികൾ

Perinthalmanna RadioDate: 17-12-2022പെരിന്തൽമണ്ണ: ഒഴിവാക്കിയ പാഠ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നതോടെ അർധവാർഷിക പരീക്ഷയെഴുതിയ കുട്ടികളിൽ ആശങ്ക. പ്ലസ് വൺ ഫിസിക്സ് വിദ്യാർഥികൾക്കാണ് ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ വന്നത്. ഇത് വാർഷിക പരീക്ഷയിലും ആവർത്തിക്കുമോയെന്ന പേടിയിലാണ് കുട്ടികൾ.മറ്റു ബോർഡ്‌ പരീക്ഷകൾ രഴുതുന്നവരെ അപേക്ഷിച്ച് കേരള ബോർഡിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്ക് സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്ലസ് വൺ, പ്ലസ്ടു ക്ളാസുകളിലെ ചില പാഠഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ മൂല്യനിർണയത്തിന് പരിഗണിക്കില്ല എന്ന് സർക്കുലറിലുണ്ടായിരുന്നു.അതേസമയം വെള്ളിയാഴ്ച നടന്ന പ്ലസ് വൺ ഫിസിക്സ്‌ പരീക്ഷയിൽ 13 മാർക്കിനുള്ള അഞ്ച്‌ ചോദ്യങ്ങൾ ഒഴിവാക്കിയ ഭാഗങ്ങളിൽ നിന്നായിരുന്നുവെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതി. വിദ്യാഭ്യാസ വകുപ്പ് ...