Tag: Plus One Model Exam

പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിനെതിരെ അധ്യാപകർ
Local

പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിനെതിരെ അധ്യാപകർ

Perinthalmanna RadioDate: 02-02-2023പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിന് എതിരെ അധ്യാപകർ. ടൈം ടേബിളിലെ അശാസ്ത്രീയത കാരണം മുഴുവൻ വിദ്യാർഥികൾക്കും ഒരേ സമയം പരീക്ഷക്ക് ഹാജരാകേണ്ടിവരും. ഒരു ബെഞ്ചിൽ നാല് വിദ്യാർത്ഥികൾക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.ഈ മാസം 27 നാണ് മോഡൽ പരീക്ഷകൾ ആരംഭിക്കുന്നത്. മാർച്ച് 2ന് പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വൺ വിദ്യാർഥികൾക്ക് ഇക്കണോമിക്‌സ് ഫിസിക്‌സ് പരീക്ഷകളും നടക്കും. ഈ ദിവസങ്ങളിൽ സ്‌കൂളിൽ മുഴുവൻ വിദ്യാർഥികളും ഹാജർ ആകണം. അങ്ങനെ വരുമ്പോൾ ഒരു ബെഞ്ചിൽ നാലും അഞ്ചും കുട്ടികൾ ഇരുന്നു പരീക്ഷ എഴുതേണ്ടി വരും. ഹയർസെക്കൻഡറി വിഭാഗം മാത്രമുള്ള സ്‌കൂളുകളിലെ സ്ഥല പരിമിതിയും പരീക്ഷ നടത്തിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കും.ഇത്തരത്തിലെ സമയ ക്രമം പരീക്ഷാ ക്രമീകരിക്കുന്നതിന് അധ്യാപകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം പ...