Tag: Police

പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്ക്
Local

പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരുക്ക്

Perinthalmanna RadioDate: 13-05-2023പെരിന്തൽമണ്ണ: സമൻസുമായി എത്തിയ പൊലീ സ് സംഘത്തെ പ്രതി ആക്രമിച്ചതിനെ തുടർന്നു സിവിൽ പൊലീസ് ഓഫിസർക്കു പരുക്കേറ്റു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടി കേസിലെ പ്രതി ആമയൂർ പടപറമ്പിൽ സുബൈറിനെ (30) തേടി എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ സുബൈറിനെയും പിതാവ് സെയ്തലവി (55), അയൽവാസി പടിഞ്ഞാറേ തിൽ രതീഷ് കുമാർ (35) എന്നിവരെയുമാണു കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.വലതു കയ്യിലെ ചെറു വിരലിന്റെ എല്ലിനു പൊട്ടലേറ്റ, പെരിതൽമണ്ണ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൂട്ടിലങ്ങാടി കൊളപ്പറമ്പ് തണ്ടയത്തിൽ ഷക്കീൽ (36) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സുബൈറിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു....
പോലീസിന്റെ മിന്നൽ പരിശോധന; ഒറ്റദിവസം 671 കേസുകൾ
Local

പോലീസിന്റെ മിന്നൽ പരിശോധന; ഒറ്റദിവസം 671 കേസുകൾ

Perinthalmanna RadioDate: 13-05-2023മലപ്പുറം : സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായും കുറ്റ കൃത്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കുന്നതിനുമായി പോലീസ് ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഒട്ടേറെപ്പേർ പിടിയിലായി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 671 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മയക്കു മരുന്ന്, ലഹരിവില്പനക്കാർ, അനധികൃത ഒറ്റനമ്പർ ലോട്ടറിമാഫിയകൾ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവരാണ് വലയിലായത്.മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം കേസുകൾ രജിസ്റ്റർചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ വരും ദിവസങ്ങളിൽ പിടിയിലാക്കാനുള്ള ശ്രമത്തിലാണ്.അനധികൃത മണൽക്കടത്തിന് എട്ടു കേസുകൾ രജിസ്റ്റർ ചെയ്ത്‌ ആറു പ്രതികളെ അറസ്റ്റു ചെയ്തു. ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പ...
പോലീസ് മിന്നൽ പരിശോധന; ഒറ്റ ദിവസം 674 കേസുകൾ
Local

പോലീസ് മിന്നൽ പരിശോധന; ഒറ്റ ദിവസം 674 കേസുകൾ

Perinthalmanna RadioDate: 14-04-2023മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയിൽ രജിസ്റ്റർചെയ്തത് 674 കേസുകൾ. മയക്കുമരുന്ന് വില്പന, വ്യാജലോട്ടറി, ചീട്ടുകളി, മണൽക്കടത്ത്, മദ്യവിൽപ്പന തുടങ്ങിയ കേസുകളിലായി നിരവധിപേരെ അറസ്റ്റു ചെയ്തു. പിടിയിലായവരിൽ പിടികിട്ടാപ്പുള്ളികളും പെടും.എം.ഡി.എം.എയുമായി ഏഴുപേരും കഞ്ചാവുമായി ഏഴുപേരും ബ്രൗൺ ഷുഗറുമായി ഒരാളും പിടിയിലായി. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 63 കേസുകൾ രജിസ്റ്റർചെയ്തു. അനധികൃത മദ്യവില്പന നടത്തിയതിനും ജനങ്ങൾക്ക് ശല്യമാകുംവിധം പരസ്യ മദ്യപാനം നടത്തിയതിനും 79 അബ്കാരി കേസുകൾ രജിസ്റ്റർചെയ്തു.അനധികൃത ലോട്ടറിവില്പന നടത്തിയതിന് 34 പേർക്കെതിരേ കേസെടുത്തു. പണംവെച്ച് ചീട്ട് കളിച്ചതിന് 14 കേസുകളും എടുത്തിട്ടുണ്ട്. അനധികൃത മണൽക്കടത്തിന് 14 കേസെടുത്തിയിട്ടുണ്ട്. അനധികൃത പടക്കവില്പന, ക്വാറി പ...
പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ
Local

പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ

Perinthalmanna RadioDate: 11-02-2023മേലാറ്റൂർ: സ്‌കൂൾ വിട്ടുവന്ന പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിലായി. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയിലെ മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖി(21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12-നായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോക്‌സോ കേസ് രജിസ്റ്റർചെയ്യുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാപ്പ് സ്‌ക്വാഡ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എന്നിവരുടെ സഹകരണത്തോടെ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്ത്, എസ്.ഐ. സി.പി. മുരളീധരൻ, എസ്...
ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ മറവിൽ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികൾ പിടിയിൽ
Local

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ മറവിൽ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികൾ പിടിയിൽ

ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ മറവിൽ ലക്ഷങ്ങള്‍ തട്ടിയ ദമ്പതികൾ പിടിയിൽPerinthalmanna RadioDate: 07-01-2023മങ്കട: ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി ആളുകളെ ചേര്‍ത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും പിടികൂടി. പൊന്മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് എന്നിവരാണ് പിടിയിലായത്.മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വി.ഐ.പി ഇന്‍വെസ്റ്റ്മെന്‍റ് എന്ന വാട്സ്ആപ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ആഡ് ചെയ്ത് ഗോവ കാസിനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ...
പൊലീസ് ഉണരുന്നു; കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം
Other

പൊലീസ് ഉണരുന്നു; കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം

Perinthalmanna RadioDate: 31-10-2022എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണമായും സിസിടിവിയുടെ പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി. ഇതിനായി എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെയും ഓഡിറ്റിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കി.തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ പ്രഭാതനടത്തത്തിനെത്തിയ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണു നടപടി. പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളിൽ 145 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.പൊലീസിന്‍റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്...