ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100 വാഹനങ്ങൾ
Perinthalmanna RadioDate: 01-05-2023പെരിന്തൽമണ്ണ: വിവിധ കേസുകളിൽപ്പെട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 3,100ഓളം വാഹനങ്ങൾ. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊണ്ടി വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് മലപ്പുറത്താണ്. ലക്ഷങ്ങൾ വില മതിക്കുന്ന വാഹനങ്ങളടക്കം മഴയും വെയിലും കൊണ്ട് നശിക്കുന്നുണ്ട്. കാറുകൾ, ജീപ്പ്, ബൈക്ക്, ഓട്ടോറിക്ഷ, ലോറി അടക്കമുള്ള വാഹനങ്ങൾ മാസങ്ങളോളം പ്രവർത്തിപ്പിക്കാതെ നിറുത്തിയിടുമ്പോൾ തുരുമ്പെടുത്ത് ദ്രവിക്കുന്നുണ്ട്. നിയമനടപടികൾ നീളുന്നതും തൊണ്ടി വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുനൽകുന്നതിലും ലേലം ചെയ്യുന്നതിലും വരുന്ന കാലതാമസമാണ് ഇതിന് കാരണം.മണൽ, മണ്ണ് മാഫിയകളിൽ നിന്ന് പിടികൂടുന്ന വാഹനങ്ങളിൽ മിക്കതിനും ശരിയായ രേഖകൾ ഉണ്ടാവാറില്ല. കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ഉൾപ്പെട്ട വാഹനങ്ങളുടെ അവസ്ഥയും ഇതു തന്നെ. ഇതിനാൽ തന്നെ ഉടമസ്ഥർ വാഹനം തേടിയെത...