നീറുന്ന ഓർമ്മയിൽ പൂക്കിപ്പറമ്പ് ; ദുരന്തത്തിന് ഇന്നേക്ക് 22 വർഷം
Perinthalmanna RadioDate: 11-03-202344 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിൽ എത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലും എത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശത്തെ സ്കൂളുകളിലും പൊതു ജനങ്ങൾക്കും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ദുരന്തത്തിന് സാക്ഷിയായവരെയും, ഡ്രൈവർമാരെയും ചേർത്ത് നിർത്തി ക്കൊണ്ട് വേദനിക്കുന്ന ഓർമ്മകൾ അനുസ്മരിച്ചു കൊണ്ടുള്ള പരിപാടി ശ്രദ്ധേയമായി.അപകടത്തിൽ പെടുന്നവർക്ക് രക്ഷാകരങ്ങളമായി എത്തുന്നവർക്ക് എതിരെ ഉണ്ടായിരുന്ന ന...

