Tag: Popular Front Harthal

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ ജപ്തി ചെയ്തു
Local

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ ജപ്തി ചെയ്തു

Perinthalmanna RadioDate: 20-02-2023പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടം സംഭവിച്ചതിനെക്കാള്‍ ആറിരട്ടിയോളം വസ്തുവകകള്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു. സെപ്റ്റംബര്‍ 23-നു നടന്ന മിന്നല്‍ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് 28,72,35,342 രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയത്.കണ്ടു കെട്ടിയ വസ്തുക്കള്‍ സാധാരണ മൂന്നു മാസത്തിന് ശേഷമാണു ലേലം ചെയ്യുക. അത് അനുസരിച്ചുള്ള നടപടിയിലേക്കു സര്‍ക്കാര്‍ നീങ്ങി തുടങ്ങി. കോടതി വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചാല്‍ ലേലം ഉടന്‍ നടത്തും. സര്‍ക്കാര്‍ രൂപവത്കരിച്ച ക്ലെയിം കമ്മിഷന്‍ നഷ്ട പരിഹാരം നല്‍കുന്നതിനുള്ള നോട്ടീസ് നല്‍കി തുടങ്ങി.ദേശീയ നേതാക്കളെ എന്‍.ഐ.എ. അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പി.എഫ്.ഐ. മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. പൊതുമുതല്‍ ന...
ആളുമാറി ജപ്തി; പരാതി നൽകി സ്ഥല ഉടമകൾ
Local

ആളുമാറി ജപ്തി; പരാതി നൽകി സ്ഥല ഉടമകൾ

Perinthalmanna RadioDate: 24-01-2023പെരിന്തൽമണ്ണ: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം വില്ലേജിലെ പുത്തനങ്ങാടിയിൽ ആളുമാറി സ്വത്ത് കണ്ടു കെട്ടിയതിൽ ഭൂ ഉടമകൾ പെരിന്തൽമണ്ണ തഹസിൽദാർക്ക് പരാതി നൽകി.ഇടുപൊടിയൻ അലി, ഇടുപൊടിയൻ ഹംസ എന്നിവരാണ് തഹസിൽദാർ പി.എം. മായക്ക് പരാതി നൽകിയത്.35 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന താൻ ശാരീരിക അവശതകളെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയതെന്ന് ഹംസ പരാതിയിൽ പറയുന്നു.രാഷ്ട്രീയ, സാമൂഹിക, സമുദായിക സംഘടനകളിലൊന്നും അംഗമല്ല. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ആളുമാറിയ വിവരം ബോധ്യപ്പെടുത്തിയപ്പോൾ അവർ നിസ്സഹായരാണെന്നാണ് മറുപടി ലഭിച്ചത്.കുടുംബത്തിനും തനിക്കും ഇതുമൂലം വലിയ മാനസിക പ്രയാസമാണുണ്ടായിരിക്കുന്നതെന്നും ഇതൊഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ...
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ കണ്ടുകെട്ടിയത് 89 വസ്തുക്കൾ
Local

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ കണ്ടുകെട്ടിയത് 89 വസ്തുക്കൾ

Perinthalmanna RadioDate: 22-01-2023മലപ്പുറം: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടിയുടെ ആദ്യഘട്ടം ജില്ലയിൽ ശനിയാഴ്ച പൂർത്തിയായി. നഷ്ടപരിഹാരം ഈടാക്കാനായി തയ്യാറാക്കിയ പട്ടികപ്രകാരമുള്ള 89 വസ്തുവകകളിലും നോട്ടീസ് പതിച്ചതായി റവന്യൂ റിക്കവറി വിഭാഗം പറഞ്ഞു. ഏഴു താലൂക്കുകളിലുമായി ജില്ലയിൽ 126 സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടാനുണ്ടായിരുന്നത്. എന്നാൽ ഇതിൽ 37 എണ്ണത്തിൽ സ്വന്തമായി സ്വത്തുവകകൾ ഇല്ലാത്തതിനാൽ നടപടി പൂർത്തീകരിക്കാനായില്ല.ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സംസ്ഥാനസർക്കാർ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കണ്ടുകെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. ഇതിൽ തിരൂർ താലൂക്കിലാണ് കൂടുതൽ നടപടി. മറ്റ് താലൂക്കുകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കണ്ടുകെട്ടൽ പൂർത്തിയാക്കി. തിരൂരിൽ ശനിയാഴ്ച വൈകീട്ടോടെയ...
പോപുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിലും സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു
Local

പോപുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിലും സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു

Perinthalmanna RadioDate: 21-01-2023മലപ്പുറം: സെപ്റ്റംബർ 27ലെ പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലും റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. 125 ആധാരമടക്കം സ്ഥാവര ജംഗമ വസ്തുക്കളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടു കെട്ടുന്നത്. ഇതിനുള്ള നടപടികൾ ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തുടങ്ങി. നടപടികൾ ശനിയാഴ്ച തന്നെ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് താലൂക്കുകളിൽ അതത് തഹസിൽദാർമാരുടെ മേൽ നോട്ടത്തിൽ വില്ലേജ് ഓഫിസർമാരാണ് നടപടികൾ ആരംഭിച്ചത്. കണ്ടു കെട്ടൽ നടപടികൾ 50 ശതമാനത്തോളം പൂർത്തിയായി. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ എം.സി. റെജിലിനാണ് ജില്ലതല ചുമതല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടു കെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. അതത് സ്ഥലങ്ങളിൽ വെള്ളിയാഴ്ച തന്നെ വില്ലേജ് ഓഫിസർ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആധാര...