പെരിന്തൽമണ്ണ പോസ്റ്റ് ഓഫീസിലേക്ക് ആശാ വർക്കർമാർ ധർണ നടത്തി
Perinthalmanna RadioDate: 11-12-2022പെരിന്തൽമണ്ണ: ആശാവർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആശാവർക്കർമാരെ കേന്ദ്രസർക്കാർ തൊഴിലാളികളായി അംഗീകരിക്കുക, സാമൂഹികസുരക്ഷ ഉറപ്പാക്കുക, എൻ.എച്ച്.എം. സ്ഥിരംസംവിധാനമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി ടി. ലളിത, കെ. ഇന്ദിര, ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.
...

