Tag: Price Hike

സംസ്ഥാനത്ത് നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും
Kerala

സംസ്ഥാനത്ത് നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും

Perinthalmanna RadioDate: 31-03-2023തിരുവനന്തപുരം : സംസ്ഥാനത്ത് നാളെമുതൽ നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടും.അന്തരീക്ഷത്തിലെ കടുത്ത ചൂടിൽ മാത്രമല്ല വിപണി വിലയിലും ജീവിതം പൊള്ളും. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് രണ്ടു രൂപ സെസാണ് നിലവിൽ വരുന്നത്.സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ അധികം നൽകണം. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് വില വർധന. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും ഉള്ള മുദ്രവില രണ്ട് ശതമാനം ഉയരും.മൈനിംഗ് ആൻഡ് ജിയോളജി മേഖലകളിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ഥ വില സംവിധാനം ഏർപ്പെടുത്താനുള...