Tag: private Bus

പെരിന്തൽമണ്ണ- മലപ്പുറം റൂട്ടിൽ 31 മുതൽ ഓർഡിനറി ബസുകളുടെ അനിശ്ചിതകാല സമരം
Local

പെരിന്തൽമണ്ണ- മലപ്പുറം റൂട്ടിൽ 31 മുതൽ ഓർഡിനറി ബസുകളുടെ അനിശ്ചിതകാല സമരം

Perinthalmanna RadioDate: 25-07-2023പെരിന്തൽമണ്ണ: മലപ്പുറം -പെരിന്തൽമണ്ണ റൂട്ടിൽ 31 മുതൽ സ്വകാര്യ ഓർഡിനറി ബസ് തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ഏരിയ കമ്മിറ്റി പ്രസിഡന്റ് വി. ഹനീഫ, സെക്രട്ടറി മാടാല മുഹമ്മദലി എന്നിവർ അറിയിച്ചു.ഈ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനധികൃത സ്റ്റോപ്പുകളിൽ നിർത്തിയും സമയക്ലിപ്തത ഇല്ലാതെയുമാണ് ഓടുന്നത്. ഇതുമൂലം ഓർഡിനറി ബസുകളുടെ ജീവനക്കാർ കനത്ത സാമ്പത്തികനഷ്ടത്തിലാണ്. ബന്ധപ്പെട്ട അധികൃതർക്ക് നിവേദനങ്ങൾ പലതവണ നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------...
സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ
Kerala

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

Perinthalmanna RadioDate: 11-02-2023തൃശൂർ: ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ സമരത്തിന്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അതിഗുരുതര സാഹചര്യത്തിൽ ഇന്ധന സെസ് കൂടി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണെന്നും സമരത്തിന് ഇറങ്ങുകയല്ലാതെ മാർഗമില്ലെന്നും തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം തീരുമാനിച്ചു.വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കഴിഞ്ഞ ബസ് ചാർജ് വർധനവ് അനുവദിച്ചപ്പോൾ രണ്ടു മാസത്തിനുള്ളിൽ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും അനുകൂലമായ യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ഡീസൽ വിലയിൽ രണ്ടു രൂപ സെസ് ചുമത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.മാർച്ച് 31 ന് മുമ്പ് ...
തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
Local

തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 01-02-2023തിരൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയ ഗതാഗത പരിഷ്‌കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച തിരൂരിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പണിമുടക്കും.ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്. തിരൂർ- മലപ്പുറം റോഡ്, തിരൂർ- വളാഞ്ചേരി റോഡ്, തിരൂർ- പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്‌കരണം നിർത്തലാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സബ് കളക്ടർ, ജോ.ആർ.ടി.ഒ., ഡിവൈ.എസ്.പി. എന്നിവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.പണിമുടക്കിന് തിരൂരിലെ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപി...
വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി
Local

വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി

Perinthalmanna RadioDate: 13-01-2023മലപ്പുറ: സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി. മേട്ടോർ വാഹന വകുപ്പ്,​ പൊലീസ് ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ് ഇത്തരത്തിൽ അമിത ചാർജ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും ഇത്തരത്തിൽ അമിത ചാർജ്ജ് ഈടാക്കുന്നുണ്ട്. അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.ഒന്നിലേറെ ബസുകളിൽ സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥികൾക്ക് വലിയ തുകയാണ് ദിവസവും നൽകേണ്ടി വരുന്നത്. കൂടുതൽ മക്കളുള്ള രക്ഷിതാക്കൾക്ക് ഈ ഇനത്തിൽ മാത്രം നല്ലൊരു തുക ചെലവാകും. പല ബസുകളും തോന്നിയത് പോലെയാണ് ചാർജ്ജ് ഈടാക്കുന്നത്. സ്റ്റാൻഡുകളിൽ വച്ച് ബസുകളിൽ കയറുന്ന വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നത് 10 രൂപയാണ്. പത്ത് രൂപ ചാർജ്ജ് കൊടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസ് സ്റ്റാ...
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്
Kerala, Local

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Perinthalmanna RadioDate: 03-12-2022സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഫിറ്റ്‌നെസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹനവകുപ്പ് അധിക തുക ഈടാക്കുന്നുവെന്നാണ് ബസ് ഉടമകളുടെ പരാതി. 1000 രൂപ ആയിരുന്ന ഫിറ്റനസ് ടെസ്റ്റ് തുക 13500 ആക്കിയ നടപടിക്കെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1000 രൂപ ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ഇപ്പോഴും 13500 തന്നെയാണ് ഈടാക്കുന്നത് എന്നാണ് ബസുടമകളുടെ പരാതി. ഇതിൽ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നൽകാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ...