പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിന് നാക് എ ഗ്രേഡ്
Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ: യുജിസിക്കു കീഴിലുള്ള ദേശീയ മൂല്യനിർണയ സമിതിയുടെ (നാക്) പരിശോധനയിൽ പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിന് ഉയർന്ന എ ഗ്രേഡ് ലഭിച്ചു. ആകെയുള്ള മൂല്യ നിർണയ പോയിന്റിൽ നാലിൽ 3.11 നേടിയാണ് കോളജ് ഉയർന്ന ഗ്രേഡിന് അർഹത നേടിയത്. 5 വർഷം മുമ്പ് നടന്ന ഒന്നാംഘട്ട അക്രഡിറ്റേഷനിൽ കോളജിന് ബി ഗ്രേഡാണ് ലഭിച്ചത്. കഴിഞ്ഞ മാസം 27, 28 തീയതികളിലായി നാക് വിദഗ്ധ സംഘം നടത്തിയ മൂല്യനിർണയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ദേശീയ മൂല്യനിർണയ സമിതിയുടെ ഗ്രേഡ് പ്രഖ്യാപനം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://...





