Tag: PTM Higher Secondary School Thazhakode

താഴേക്കോട് പിടിഎം സ്കൂളിൽ എക്സലൻഷ്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
Local

താഴേക്കോട് പിടിഎം സ്കൂളിൽ എക്സലൻഷ്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Perinthalmanna RadioDate: 16-06-2023താഴേക്കോട്: പിടിഎം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എക്സലൻഷ്യ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. നജീബ്‌ കാന്തപുരം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു  മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൊയ്ദുപ്പു പിലാക്കൽ, മാനേജർ നാലകത്ത് മുഹമ്മദ് എന്ന മാനുഹാജി, പിടിഎ പ്രസിഡന്റ് പി ടി സക്കീർ ഹുസൈൻ, വൈസ് പ്രസിഡൻ്റ് എടുവമ്മൽ അക്ബർ , സ്കൂൾ മാനേജ്‌മന്റ് അംഗങ്ങളായ എൻ ഹംസ, എൻ അബു മാസ്റ്റർ, മുൻ ഹെഡ് മിസ്ട്രസ് എം കെ ജയശ്രീ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ സ്വാഗതവും ഹെഡ് മാസ്റ്റർ കെ വിജയൻ നന്ദിയും പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradi...
Local

താഴേക്കോട് പി ടി എം സ്കൂളിലെ നാല് ഇരട്ടകൾക്ക് ഫുൾ എ പ്ലസ്

Perinthalmanna RadioDate: 20-05-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതിച്ച  (699) താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് നൂറു ശതമാനം വിജയം. 86 വിദ്യാർഥികൾ ഫുൾ എ പ്ലസുകളും 45 വിദ്യാർത്ഥികൾ 9 എ പ്ലസുകളും നേടി.ഇവരിൽ നാലു ഇരട്ടകൾ ഫുൾ എ പ്ലസ് നേടിയത് അത്യപൂർവ്വ സംഭവമായി .കരിങ്കല്ലത്താണി ചേലപ്പറമ്പിൽ അസ്ലമിന്റെയും വഹീദയുടെയും ഇരട്ടകളായ മുഹമ്മദ് അയ്മൻ ,ആയിഷ യുംന. നാട്ടുകൽ മണലുംപുറം മന്നത്തിൽ കിഴക്കേതിൽ ശങ്കരന്റെയും രുഗ്മിണിയുടെയും ഇരട്ടകളായസുപ്രീത ,സുപ്രിയ. നാട്ടുകൽ കുന്നുംപുറം  കുലുക്കംപാറ ബഷീറിന്റെയും ഷാനിതയുടെയും ഇരട്ടകളായ അമൽ ബിൻ ബഷീർ ,അമർ ബിൻ ബഷീർ. താഴേക്കോട് ചെമ്മല മുഹമ്മദ് ഷിഹാബിന്റെയും ശറഫുന്നിസയുടെയും ഇരട്ടകളായനാജിയ ശിഹാബ് ,റാനിയ ശിഹാബ്‌ എന്നീ നാല് ഇരട്ടകളാണ് ഫുൾ എ പ്ലസ് നേടി സ്കൂളിന്റെ ചരിത്ര വിജയത...
താഴെക്കോട് പിടിഎം സ്കൂളിന്റെ 47-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
Local

താഴെക്കോട് പിടിഎം സ്കൂളിന്റെ 47-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി

Perinthalmanna RadioDate: 15-02-2023താഴെക്കോട്: താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാല്പത്തിയേഴാം വാർഷികവും യാത്രയയപ്പു സമ്മേളനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ എം കെ ജയശ്രീ, കെ പി മുഹമ്മദ്, സി ചന്ദ്രിക, എൻ ആയിഷ ബീഗം , ഡോ എൻ ഫിറോസ്, ഗീത നായർ എന്നിവർക്ക് മാനേജ്മെന്റിന്റെയും സ്റ്റാഫിന്റേയും പി ടി എ യുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു . സ്കൂൾ വിദ്യാർത്ഥി പി ഫാത്തിമത്ത് ഷിഫ്നയുടെ കവിതാ സമാഹാരം സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ ബ്ലോക്ക് പ്രസിഡണ്ട് എ കെ മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി കെ മനീഷ്‌കുമാർ, വെങ്കല മെഡൽ ജേതാക്കളായ കെ അശ്വിൻ കൃഷ്ണ, പി ദിൽഷാദ്, ഫാത്തിമ നദ, ഫാത്തിമ ഷിബില എന്നിവരെ മൊമെന്റോ നൽകി...
താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി
Local

താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി

Perinthalmanna RadioDate: 02-11-2022താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ലഹരി വിരുദ്ധ ശൃംഖല നടത്തി. ലഹരിയുടെ വഴി തടയാം ഒന്നിച്ചു പോരാടാം എന്ന ബാനറിൽ നടത്തിയ ലഹരി വിരുദ്ധ ശൃംഖല യിൽ സ്കൂളിലെ എൻ എസ് എസ്, സൗഹൃദ ക്ലബ്ബ്‌, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ്, ജെ ആർ സി, ലഹരി വിരുദ്ധ ക്ലബ്ബ്‌ അംഗങ്ങൾ, പി ടി എ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് പി ടി സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്ദുപ്പു പിലാക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ, വൈസ് പ്രിൻസിപ്പൽ എം കെ ജയശ്രീ, ഡെപ്യൂട്ടി എച്ച് എം കെ.പി മുഹമ്മദ് പിടിഎ അംഗങ്ങളായ കൂരി നാസർ, കെ എൻ അസീസ്‌, എ.കെ സലീം സ്റ്റാഫ് സെക്രട്ടറി കെ വിജയൻ അദ്ധ്യാപകരായ എൻ ആയിഷ ബീഗം, റഫീഖ് മുഹമ്മദ്, എം കെ യൂസഫ...
താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലീൻ ഇന്ത്യാ കാമ്പയിൻ നടത്തി
Local

താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലീൻ ഇന്ത്യാ കാമ്പയിൻ നടത്തി

താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ക്ലീൻ ഇന്ത്യാ ക്യാമ്പയിൻ നടത്തി .സംസ്‌ഥാന ഹയർ സെക്കണ്ടറി എൻ എസ് എസ് സെല്ലിന്റെ നിർദേശ പ്രകാരം നടത്തിയ ക്ലീൻ ഇന്ത്യാ ക്യാമ്പയിനിൽ അൻപത് വളന്റിയേഴ്‌സും പങ്കെടുത്തു. ഓരോ വളന്റിയേഴ്‌സും അവരുടെ വീടിന്റെയും പരിസരത്തുമുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്  ശേഖരിക്കുകയായിരുന്നു. ശേഖരിച്ച നൂറു കിലോയിലധികമുള്ള പ്ലാസ്റ്റിക് ശേഖരം താഴേക്കോട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. താഴേക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തുപ്പു പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ ശിശിര, എൻ എസ് എസ് ലീഡേഴ്‌സ് ആയ ആകാശ് കെ പ്രകാശ്, മുഹമ്മദ് ഫായിസ്, ആദില, മുഹമ്മദ് അഷ്റഫ്, മുനീർ എന്നിവർ പ്രസംഗിച്...