Tag: Pulamanthol Bridge

പുലാമന്തോൾ പാലത്തിലെ കുഴികൾ മരണക്കെണിയാവുന്നു
Local

പുലാമന്തോൾ പാലത്തിലെ കുഴികൾ മരണക്കെണിയാവുന്നു

Perinthalmanna RadioDate: 19-06-2023പുലാമന്തോൾ: നിർമിച്ച് രണ്ട് പതിറ്റാണ്ടിനോട് അടുത്തിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിലെ കുഴികൾ മരണ ക്കെണിയായി മാറി. നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിലെ പാലത്തിന്റെ തുടക്കത്തിൽ തന്നെയുള്ള കുഴിയിൽ ചാടിയ ഓട്ടോറിക്ഷ മറിഞ്ഞ് കഴിഞ്ഞ ദിവസം ഡ്രൈവർ മരിച്ചിരുന്നു.നിയന്ത്രണം വിട്ട് ഫുട്പാത്തിൽ കയറിയ ഓട്ടോ റോഡിലേക്ക് തെറിച്ച് വീണ ഡ്രൈവറുടെ തലയിലേക്ക് മറിയുകയുമായിരുന്നു. 10 വർഷമായി പാടെ തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.ചെറിയ വാഹനങ്ങൾ കുഴികളിൽവീണ് മറിയുന്നതും വലിയ വാഹനങ്ങൾ പോലും തകരാറിലാവുന്നതും പതിവാണ്. ദീർഘദൂര സർവിസുകളടക്കം ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് രാപ്പകൽ ഭേദമന്യേ ഇതിലൂടെ സഞ്ചരിക്കുന്നത്. പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് പല തവണ പരാതി പെട്ടെങ്കിലും അധികാരികൾ പുറം തിരിഞ്ഞു നിൽക്കുകയാണ...