Tag: Pulamanthol Bus Stand

പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കം; പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Local

പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കം; പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Perinthalmanna RadioDate: 31-05-2023പെരിന്തൽമണ്ണ : പുലാമന്തോൾ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറി ഇറങ്ങണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമുള്ള ഉത്തരവിനെ തുടർന്നാണ്‌ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് ഇല്ലാതെ നടത്തുന്ന പണിമുടക്കിൽ യാത്രക്കാര്‍ ദുരിതത്തിലായി .ഇന്ന് ബുധനാഴ്ച രാവിലെയാണ്  ബസുകളുടെ പണിമുടക്ക് തുടങ്ങിയത്. പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സമര കാരണമെന്ന് പറയുന്നു. പെട്ടെന്നുള്ള ബസ് സമരം കാരണം നിരവധി യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടിലായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്ക...
ബസ് സ്റ്റാൻഡിന് പൊലീസ് കാവൽ; വെട്ടിലായത് ബസ് സ്റ്റാൻഡിലെ വ്യാപാരികൾ
Local

ബസ് സ്റ്റാൻഡിന് പൊലീസ് കാവൽ; വെട്ടിലായത് ബസ് സ്റ്റാൻഡിലെ വ്യാപാരികൾ

Perinthalmanna RadioDate: 14-01-2023പുലാന്തോൾ: ബസ് സ്റ്റാൻഡിൽ അന്യ വാഹനങ്ങൾ കയറുന്നതിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത് കൂനിൻമേൽ കുരുവാകുന്നു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ നിലവിൽ ഉണ്ടായിരുന്ന പാർക്കിങ് സൗകര്യം നഷ്ടപ്പെട്ടതോടെ വെട്ടിലായത് വ്യാപാരികളാണ്. സ്റ്റാൻഡിൽ ബസുകൾ കയറുന്നതോടെ വ്യാപാരം കൂടുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ അസ്ഥാനത്തായത്. സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സമയത്ത് ഉണ്ടായിരുന്ന കച്ചവടത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടതായാണ് വ്യാപാരികൾ പറയുന്നത്.പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളാണ് ഡിസംബർ 12 മുതൽ സ്റ്റാൻഡിൽ കയറാൻ തുടങ്ങിയത്. അന്നു മുതൽ അന്യ വാഹനങ്ങൾ കയറുന്നത് തടയാൻ കവാടത്തിൽ പൊലീസ് കാവലും ഏർപ്പെടുത്തി. ഇപ്പോൾ അത്യാവശ്യത്തിന് ഒരു സൈക്കിൾ യാത്രക്കാരന് പോലും സ്റ്റാൻഡിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. ഇതോടെ സ്വന്തം വാഹനത്തിൽ സ്റ്റാൻഡിലെ കടകളിൽ ...
പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറാത്തതുമായി ബന്ധപ്പെട്ട തർക്കം; റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി
Local

പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കയറാത്തതുമായി ബന്ധപ്പെട്ട തർക്കം; റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: പുലാമന്തോൾ സ്റ്റാൻഡിൽ ബസ് കയറുന്നതുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന പ്രശ്നം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയോട് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. കലക്ടർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെട്ട റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി രണ്ടു മാസത്തിനുള്ളിൽ അന്വേഷിച്ച് തർക്കം പരിഹരിക്കണമെന്നും അതു വരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവായി. നിലവിലെ അപാകതകൾ പരിഹരിക്കാതെ ബസ്സ് സ്റ്റാൻഡിൽ കയറുന്നതിന് എതിരെ ബസ്സുടമകളും, തൊഴിലാളികളും സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.ഒക്ടോബർ 25 മുതൽ പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ ഓടുന്ന എല്ലാ ബസ്സുകളും സ്റ്റാൻഡിൽ കയറണമെന്ന് അധികൃതരുടെ ഭാഗത്ത് നിന്ന് തീരുമാനം വന്നപ്പോൾ അപാകതകൾ പരിഹരിക്കാതെ സ്റ്റാൻഡിൽ കയറാനാവില്ലെന്ന് പറഞ്ഞ് ബസ് തൊഴിലാളികൾ പ്രതിഷേധിക്കുകയും, കഴിഞ്ഞ ദിവസം മിന്നൽ പണി...