മുള്ള്യാകുർശ്ശിയിലെ പുലി ഭീഷണി; ഇതുവരേയും കെണി സ്ഥാപിച്ചില്ല
Perinthalmanna RadioDate: 13-04-2023പട്ടിക്കാട്: പുലി ഭീഷണി മുള്ള്യാകുർശി നിവാസികളുടെ സമാധാനം നഷ്ടപ്പെടുത്തുന്നു. ആടുകളെയും നായ്ക്കളെയും പിടി കൂടിയതോടെയാണ് നാട്ടുകാരു ടെ ഉറക്കം നഷ്ടമായത്. മൂന്നാഴ്ച മുൻപ് സന്ധ്യാ സമയത്ത് പുലി ആടിനെ കടിച്ച് കൊണ്ടു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീക്കുകയും ചെയ്തു.എംഎൽഎമാരായ പി. അബ്ദുൽ ഹമീദ്, യു.എ.ലത്തീഫ് എന്നിവരും പഞ്ചായത്ത് അധികൃതരും ഇടപെട്ടതോടെ പുലിക്കെണി സ്ഥാപിക്കാൻ തീരുമാനമായി. എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതേവരെ കെണി സ്ഥാപിച്ചിട്ടില്ല.3 വർഷം മുൻപ് നാട്ടുകാർക്ക് ഭീഷണിയായ പുലിയെ വനം വകുപ്പ് അധികൃതർ കെണിവച്ച് പിടി കൂടിയിരുന്നു. പുലിയെ നിലമ്പൂർ വനത്തിൽ വിട്ട് അയക്കുകയായിരുന്നു. വീട്ടു മൃഗങ്ങളെ കാണാതാവുന്നത് പതിവായ സാഹചര്യത്തിൽ എത്രയും വേഗം പുലിക്കെണി...



