Tag: Puthanangadi Nercha

പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ച നാളെ സമാപിക്കും
Local

പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ച നാളെ സമാപിക്കും

Perinthalmanna RadioDate: 04-02-2023പുത്തനങ്ങാടി: അഞ്ച് ദിവസമായി നടക്കുന്ന പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ചയും അനുസ്മരണ സമ്മേളനവും ഞായറാഴ്ച്ച സമാപിക്കും. രാവിലെ 8 ന് നടക്കുന്ന ഖത്തം: ദു:അ അന്ന ദാനത്തോടെയാണ് നേർച്ച സമാപിക്കുക. വെളിയാഴ്ച്ച നടന്ന മത പ്രദാഷണ സദസ് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രാഭാഷണം നടത്തി. ശുഹദാ മുദരിസ് കുഞ്ഞി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഞായറാഴ്ച രാവിലെ ശുഹദ മഖാമിൽ രാവിലെ 8 മണിക്ക് നടക്കുന്ന ഖത്തം ദുആ മൗലിദ് പാരായണ സദസ്സിന് തെയോട്ട് ചിറ ഖാസി അബ്ദുൽ ഷുക്കൂർ മദനി അമ്മിനിക്കാട് നേതൃത്വം നൽകും. തുടർന്ന്  ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ചക്ക് സമാപനമാകും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...
പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേർച്ച നാളെ തുടങ്ങും
Local

പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേർച്ച നാളെ തുടങ്ങും

Perinthalmanna RadioDate: 31-01-2023പെരിന്തൽമണ്ണ: പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ചയ്ക്ക് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് കെ.സി.എം. തങ്ങൾ വഴിപ്പാറയുടെ നേതൃത്വത്തിലുള്ള മഖാം സിയാറാത്തോടെയാണ് അഞ്ചു ദിവസത്തെ ചടങ്ങുകൾ തുടങ്ങുന്നത്. തുടർന്ന് മഹല്ല് പ്രസിഡന്റ് പാതാരി അബ്ദുള്ള ഹാജി പതാക ഉയർത്തും. വൈകീട്ട് ഏഴിന് ഉദ്ഘാടന സമ്മേളനം ശുഹദാ ഇസ്‌ലാമിക് കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഹല്ല് ഖാസി വി. കുഞ്ഞുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ വിശിഷ്ടാതിഥിയാവും. അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. തുടർ ദിവസങ്ങളിൽ മതപ്രഭാഷണം, ശുഹദാ ഫാമിലി മീറ്റ്, മജ്‌ലിസുന്നൂർ സംഗമം, ദുആ സമ്മേളനം, മൗലീദ് പാരാണം, ഖത്തം ദുആ, അന്നദാനം തുടങ്ങിയവയുണ്ടാകും. മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തിന് സയ്യി...