ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിൽ ഇന്ന് കിക്കോഫ്
Perinthalmanna RadioDate: 20-11-2022ദോഹ: മരുഭൂമിയിലെ തമ്പുപോലുള്ള ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് ഇതാ പല ഭൂഖണ്ഡങ്ങളിലെ ആളും ആരവങ്ങളും ഇരച്ചെത്തുന്നു. ഇനിയുള്ള ഒരുമാസം ലോകം ഇവിടെ സന്ധിക്കും. കാൽപ്പന്തുകൊണ്ടുള്ള 64 മത്സരങ്ങൾ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കും. അതിൽ കലഹവും കണ്ണീരും കാരുണ്യവുമെല്ലാമുണ്ടാകും.22-ാമത് ഫുട്ബോൾ ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ എക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങ് രാത്രി 7.30-ന് തുടങ്ങും.ഭൂമിയിലെ ഏറ്റവും ആവേശകരമായ കായികപ്പോരാട്ടത്തിന് ഖത്തർ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്നു. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അർഥമുള്ള ഹയ്യാ എന്ന ഗാനത്തിന്റെ അലയൊലികൾ ഖത്തറിൽ അലയടിക്കുന്നു. ഹയ്യാ ഹയ്യാ എന്നാണ് ഈ ടൂർണമെന്റിന്റെ തീം സോങ്.എട്ടു സ്റ്റേഡിയങ്ങളിലായി 32 ടീമുകൾ ...