Tag: Quarry Strike

ക്വാറി സമരം പിൻവലിച്ചു
Kerala

ക്വാറി സമരം പിൻവലിച്ചു

Perinthalmanna RadioDate: 26-04-2023സംസ്ഥാനത്ത് ക്വാറി ഉടമകൾ പത്തു ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ക്വാറി ഉടമകള്‍ അറിയിച്ചു. പട്ടയഭൂമിയിലെ ഖനനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ അടുത്തയാഴ്ച റവന്യുമന്ത്രിയുമായി തുടര്‍ചര്‍ച്ച നടത്തും. വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനും ഭാവിയിൽ വില നിർണ്ണയ അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റ് പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്...
ചെങ്കൽ ക്വാറികളിലും പണിമുടക്ക്; നിർമാണ മേഖല സ്തംഭനത്തിലേക്ക്
Local

ചെങ്കൽ ക്വാറികളിലും പണിമുടക്ക്; നിർമാണ മേഖല സ്തംഭനത്തിലേക്ക്

Perinthalmanna RadioDate: 25-04-2023മലപ്പുറം: ക്രഷർ, കരിങ്കൽ ക്വാറികൾക്ക് പിന്നാലെ ചെങ്കൽ ക്വാറികളും അനിശ്ചിത കാല സമരം തുടങ്ങിയതോടെ ജില്ലയിലെ നിർമാണ മേഖല സ്തംഭനത്തിലേക്ക്. ക്രഷർ, കരിങ്കൽ ക്വാറികൾ 17 മുതൽ സമരത്തിലാണ്. ചെങ്കൽ ക്വാറികൾ ഇന്നലെയാണ് സമരം തുടങ്ങിയത്. ഇതു നീണ്ടു പോയാൽ ജില്ലയിലെ നിർമാണ മേഖല പൂർണമായി സ്തംഭിക്കുമെന്ന ആശങ്കയുണ്ട്.പ്രശ്നത്തിൽ ഇടപെടൽ തേടി കരാറുകാരുടെ കൂട്ടായ്മ കലക്ട റെ കണ്ടു. ക്രഷർ, കരിങ്കൽ മേഖലയിൽ വില നിയന്ത്രണത്തിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും സംവിധാനം വേണമെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് കലക്ടർ മുൻ കയ്യെടുത്ത് നിർമാണ മേഖലയിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ച് യോഗം വിളിക്കണമെന്നാണ് ആവശ്യം.നിർമാണ മേഖല ഭാഗികമായി സ്തംഭിച്ച നിലയിലാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജോലികൾ പൂർത്തിയാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. സമരം തുടങ്ങിയതോടെ...
സംസ്ഥാനത്ത് 17 മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും
Kerala

സംസ്ഥാനത്ത് 17 മുതൽ ക്വാറി, ക്രഷറുകൾ അടച്ചിടും

Perinthalmanna RadioDate: 12-04-2023കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വിലവർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഏപ്രിൽ ഒന്നുമുതൽ സർക്കാർ കരിങ്കൽ ഉത്പന്നങ്ങൾക്ക് റോയൽറ്റിയും ലൈസൻസ് ഫീസും ഡീലേഴ്‌സ് ലൈസൻസ് ഫീസും ഭീമമായ തോതിലാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇരട്ടി ബാദ്ധ്യത വന്നതോടെ കരിങ്കല്ലിന് വിലവർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. 8000ത്തോളം ക്വാറികൾ പ്രവർത്തിച്ച സ്ഥാനത്ത് ഇപ്പോൾ 686 ആയി ചുരുങ്ങി. 50 മീറ്റർ ദൂരപരിധി കൂടി എടുത്തുകളഞ്ഞതോടെ പത്തോ പതിനഞ്...
നാലു ദിവസമായി തുടരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു
Kerala

നാലു ദിവസമായി തുടരുന്ന ക്വാറി, ക്രഷർ സമരം പിൻവലിച്ചു

Perinthalmanna RadioDate: 03-02-2023സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം ഉടമകൾ പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമര സമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകൾ അറിയിച്ചു. സമരത്തിൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചതിനെ തുടർന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചർച്ചയ്ക്ക് വിളിച്ചത്. ചെറുകിട ക്വാറികളിലടക്കം വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രശ്നപരിഹാരത്തിനായി മൈനിംഗ് വകുപ്പ് എട്ടാം തീയതി തുടർചർച്ചയ്ക്കായി ക്വാറി ഉടമകളുടെ യോഗം വിളിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വ...