രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ദളിത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
Perinthalmanna RadioDate: 07-04-2023പെരിന്തൽമണ്ണ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ദളിത് കോൺഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് കണക്കഞ്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.ആർ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അരഞ്ഞിക്കൽ ആനന്ദൻ, വെട്ടത്തൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുളിക്കാതൊടി, ഡി.സി.സി. അംഗം മോഹൻദാസ് മണലായ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഷിബിൽ പാതായ്‌ക്കര, ഷഫീഖ് തേക്കിൻകോട്, സി.പി. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത...




