സംസ്ഥാനത്തെ റെയിൽ പാളങ്ങളിൽ മരണങ്ങൾ വർധിക്കുന്നു
Perinthalmanna RadioDate: 06-02-2023സംസ്ഥാനത്ത് റെയിൽ പാളങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2022ൽ പാലക്കാട് ഡിവിഷൻ പരിധിയിൽ മാത്രം 450 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 321 പേർ മരിച്ചു. 139 പേർക്ക് പരിക്കേറ്റു. 2021ൽ 261 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 207 പേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. ആത്മഹത്യകളും ഇതിൽ ഉൾപ്പെടുമെങ്കിലും അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു. പാലക്കാട് മുതൽ മംഗളൂരു വരെയാണ് പാലക്കാട് ഡിവിഷന്റെ പരിധി പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ റെയിൽ പാളങ്ങളിൽ മരണങ്ങൾ കൂടി വരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചിരുന്നു.സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാൽ പാളങ്ങൾ മുറിച്ചു കടക്കുമ്പോൾ എതിരെ വരുന്ന ട്രെയിൻ ഇടിക്കുന്നതും പതിവാണ്. ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങ...

